ആവശ്യമുള്ളവ

  • പൈനപ്പിൾ  1
  • പഞ്ചസാര- പൈനാപ്പിളിന്റെ ആതെ അളവ്
  • ഗ്രാംബു- 3, 4

പാചകം ചെയ്യുന്ന വിധം

പൈനാപ്പിൾ  മുറിച്ച്, കഷണം ആക്കി  അരച്ചെടുക്കുക. അളവ് നോക്കി അതേ അളവിൽ പഞ്ചസാരയും  എടുക്കുക. കൂടെ  ഗ്രാംബുവും ഇട്ട്  , കട്ടിയുള്ള ഒരു പാത്രത്തിൽ  അടുപ്പിൽ വെച്ച്,ചെറുതീയിൽ കുറുക്കുക. കൈയീൽ ഒട്ടിയാൽ  നൂലു പരുവത്തിൽ വലിഞ്ഞു വരണം. അതാണ് കണക്ക്. തണുത്തു കഴിഞ്ഞ്  കുപ്പികളിലേക്ക്  മാറ്റുക.

ഒരു കുറിപ്പ്:-  നല്ല പൈനാപ്പിൾ ആയിരിക്കണം, നാടൻ ആയാൽ  ഏറ്റവും നന്ന്.   മിക്സിയിൽ നാന്നായി , വെള്ളം ചേർക്കാതെ  അരച്ചെടുത്ത അതെ അളവിൽ ആയിരിക്കണം പഞ്ചസാര എടുക്കുന്നത്. ഇതാണ് ഈ  ജാമിന്റെ  ഏറ്റവും കാതലായ കാര്യം. തയ്യാറാക്കിയ ജാം, കുപ്പികളിൾ നിറച്ച് സൂക്ഷിക്കുക, ഫ്രിഡ്ജിൽ തന്നെ  വെക്കണം എന്ന് നിർബന്ധം ഇല്ല.