ദൂബായ്: വ്യത്യസ്തതരത്തിലുള്ള ശേഖരങ്ങൾ കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ചവരുണ്ട്.വാഹനങ്ങളുടെ കാര്യത്തിലും വ്യത്യസ്തങ്ങളായ ശേഖരങ്ങൾ നടത്തിയവർ വിരളമല്ല. എന്നാൽ അതിലും പുതുമ കണ്ടെത്തുന്ന ഒരു യുവാവിനെ പരിചയപ്പെടാം.ലോകത്ത് ആരും കൊതിക്കുന്ന ആഡംബര കാറുകളാണ് ഇന്ത്യക്കാരനായ ഈ യുവാവിന്റെ ശേഖരത്തെ വേറിട്ടതാക്കുന്നത്. ദുബായിൽ താമസക്കാരനായ പിയുഷ് നഗർ എന്ന 29 കാരനായ ഒരു കാർ ഭ്രാന്തന്റെ ശേഖരത്തിന്റെ ഒരു റേഞ്ച് മനസിലാകണമെങ്കിൽ ആദ്യം പുള്ളിയുടെ ശേഖരത്തിലെ വമ്പന്മാരെക്കുറിച്ചറിയണം.പത്തിൽ അധികം റോൾസ് റോയ്‌സ് കാറുകൾ, സൂപ്പർ കാറുകളായ ലംബോർഗിനിയും ഫെരാരിയും മെക്ലാരനും തുടങ്ങി അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ സൂപ്പർകാറുകൾ വരെ നീളുന്ന ശതകോടികളുടെ കാറുകളുടെ ശേഖരമാണ് പിയൂഷിന്റെത്.

എംഒ വ്‌ലോഗ് എന്ന യൂട്യൂബറാണ് ലോകത്തെ വാഹന പ്രേമികളെല്ലാം ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന കാറുകളെല്ലാമുള്ള പിയൂഷിന്റെ ശേഖരത്തെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്.ഡൽഹിയിൽ ജനിച്ചു വളർന്ന് ഗൾഫിൽ ബിസിനസ് നടത്തുന്ന പിയുഷ് നഗറിന്റെ റോൾസ് റോയ്‌സ് കളക്ഷൻ മാത്രം കാണിച്ചു തരികയാണ് എംഒ വ്‌ലോഗ്. റോൾസ് റോയ്ഡ് ഫാന്റം ലോങ് വീൽബെയ്‌സ്, ഗോസ്റ്റ്, ഫാന്റം സ്റ്റാന്റേർഡ് പതിപ്പ് തുടങ്ങി ഏകദേശം 10 റോൾസ് റോയ്‌സ് കാറുകളാണ് പിയുഷിന്റെ ഗ്യാരേജിലുള്ളത്.റോൾസ് റോയ്‌സ് ഫാന്റം ലാങ് വീൽ ബെയ്‌സാണ് കൂട്ടത്തിൽ ഏറ്റവും വില കൂടിയകാർ. ഇന്ത്യൻ വില ഏകദേശം 10 കോടി രൂപ വരുന്ന വാഹനത്തിന്റെ ഇന്റീരിയറിന് ചുവപ്പ് നിറമാണ്. റെഡ് കാർപെറ്റ് അടക്കം നൽകിയിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. പ്രത്യേകം കസ്റ്റമൈസ് ചെയ്ത് കാറിന് ഓർഡർ ചെയ്ത് ലഭിക്കാൻ 6 മാസം കാത്തിരുന്നെന്നും പിയുഷ് പറയുന്നു. ഇതുകൂടാതെ കസ്റ്റമൈസ് ചെയ്ത റോൾസ് റോയ്‌സ് ഡോൺ, കള്ളിനൻ, ഫാന്റം സീരിസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6 തുടങ്ങിയ വാഹനങ്ങളും പിയൂഷിന്റെ ഗ്യാരേജിലുണ്ട്.തന്റെ പാർട്ടി ഹൗസിലാണ് പിയുഷ് റോൾസ് റോയ് കാറുകൾ സൂക്ഷിച്ചിരിക്കുന്നത്.

ആഴ്‌ച്ചയിലെ ഓരോ ദിവസത്തേയും താൽപര്യത്തിന് അല്ലെങ്കിൽ മുഡിന് അനുസരിച്ച് സഞ്ചരിക്കാൻ പറ്റുന്നത്ര റോൾസ് റോയ്‌സ് തന്റെ കണക്ഷനിനുണ്ടെന്ന് പിയുഷ് പറയുന്നു.എല്ലാം വാഹനത്തിനും ഒമ്പത് ചേർന്ന് നമ്പറാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ഭാഗ്യ നമ്പറാണ് 9 എന്നും അതിനാലാണ് എല്ലാ വാഹനത്തിനും ആ നമ്പർ തന്നെ നൽകാൻ ശ്രമിച്ചതെന്നും പിയുഷ് പറയുന്നു.

അതേസമയം ഈ വിഡിയോയിൽ റോൾസ് റോയ്‌സ് വാഹനങ്ങൾ മാത്രമെയുള്ളു എന്നും അടുത്തതിൽ പിയുഷിന്റെ മുഴുവൻ കാറുകളും കാണിക്കാം എന്ന ഉറപ്പാണ് എംഒ വ്‌ലോഗർ കാണികൾക്ക് നൽകുന്നത്.

https://youtu.be/9gxG3rIMR5s