തിരുവനന്തപുരം: ഹയർസെക്കണ്ടറി വിഭാഗം ആന്തന്ത്രപ്പോളജി പുസ്തകം വിവാദത്തിൽ. ആന്ത്രപ്പോളജിസ്റ്റ് അയ്യപ്പന്റെതിന് പകരം ഉപയോഗിച്ചിരിക്കുന്നത് കവി എ അയ്യപ്പന്റെ പടമാണ്. പ്ലസ്ടു ആന്ത്രപോളജിയുടെ ഇംഗ്ലീഷ് പുസ്തകത്തിലാണ് ഇത്തരമൊരു പിഴവ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ 2015 മുതൽക്കെ ഇതെ തെറ്റോടെയാണ് പുസ്തകം ഇറങ്ങുന്നതെന്നാണ് മറ്റൊരു വസ്തുത.

ആന്ത്രപോളജിസ്റ്റായ എ അയ്യപ്പനെ കുറിച്ചാണ് വിവരണം എങ്കിലും ചിത്രം കവി അയ്യപ്പന്റേതായിരുന്നു അച്ചടിച്ചത്. ലൂമിനറീസ് ഓഫ് ഇന്ത്യൻ ആന്ത്രപ്പോളജി എന്ന പത്താം അധ്യായത്തിലാണ് പിഴവ്.

വിഷയത്തിൽ അധികം വിദ്യാർത്ഥികൾ ഇല്ലാത്തിനാൽ പിഴവ് തുടരുകയായിരുന്നു. എന്നാൽ മലയാളം പുസ്തകത്തിൽ ചിത്രം നൽകിയിട്ടില്ല. സംഭവം വലിയ വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.