തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.