തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ ആരംഭിക്കും.

നേരത്തെ, ഒന്നുമുതൽ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവർത്തനം നവംബർ ഒന്നുമുതൽ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവർത്തനം പതിനഞ്ച് മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബർ എട്ടുമുതൽ അനുമതി നൽകിയിരുന്നു.