ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരഭായ് ചാനുവിന് ആശംസകളുമായി മുൻ ഒളിമ്പിക്‌സ് ജേതാവ് കർണം മല്ലേശ്വരി. ഇന്ത്യയുടെ അഭിമാന നിമിഷമെന്ന് കർണം മല്ലേശ്വരി പ്രതികരിച്ചു. കർണം മല്ലേശ്വരിക്ക് ശേഷം വനിതകളുടെ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മീരഭായ് ചാനു. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയത്.

അതേസമയം മീരാ ഭായ് ചാനുവിന് അഭിനന്ദന പ്രവാഹമാണ് എങ്ങും. മീരാബായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റു ചെയ്തു. ചാനുവിന്റെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനമെന്ന് മോദി പറഞ്ഞു. ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് നമുക്ക് ആഗ്രഹിക്കാനാവുകയെന്ന് മോദി ട്വീറ്റ് ചെയ്തു. മീരാബായി ചാനുവിനെ അഭിനന്ദിക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാവുന്ന ട്ടേമാണിത്- മോദി പറഞ്ഞു.

ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാം ശ്രമത്തിൽ 115കിലോ എടുത്തുയർത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡൽ ഉറപ്പിച്ചത്.നേരത്തെ ഭാരദ്വേഹനത്തിൽ കർണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡൽ നേടിയത്. 2000ൽ സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്.സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും 110, 130 കിലോ ഉയർത്തിയാണ് കർണം മല്ലേശ്വരി 2000ൽ സിഡ്നിയിൽ വെങ്കലം നേടിയത്.

സ്നാച്ചിൽ 84കിലോ ഉയർത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തിൽ 87കിലോ ഉയർത്തിയതോടെ മീരാഭായി മെഡൽ പ്രതീക്ഷ നൽകിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ. എന്നാൽ മൂന്നാം ശ്രമത്തിൽ 89 കിലോഗ്രാമത്തിൽ മീരാബായി ചാനുവിന് പിഴച്ചു.സ്നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു.

ക്ലിന്റ് ആൻഡ് ജെർക്കിൽ 110 കിലോ ഉയർത്തിയാൽ മെഡൽ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു.ഇവിടെ ആദ്യ ശ്രമത്തിൽ 110 കിലോയിൽ മീരാബായി ചാനു മികവ് കാണിച്ചപ്പോൾ ഇന്ത്യ മെഡൽ ഉറപ്പിച്ചു. 92 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹോ സുഹ്യൂ ഒളിംപിക്സ് റെക്കോർഡ് സൃഷ്ടിച്ചു. ഇന്തോനേഷ്യയുടെ കാൻഡിക് വിൻഡി ഐഷക്കാണ് വെങ്കലം.

2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.