തിരുവനന്തപുരം: അവസരം വാഗ്‌ദാനം ചെയ‌്ത് യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പരാതി. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമൽ പരസ്യമായി കുറ്റസമ്മതം നട‌ത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംവിധായകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.

തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ മാത്യുവാണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ 'അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും, അത് ഞാൻ സെറ്റിൽ ചെയ്‌തെന്നും' കമൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് സുനിൽ പരാതി നൽകിയിരിക്കുന്നത്. കമൽ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നുവെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.സിനിമയിൽ നായികവേഷം വാഗ്‌ദ്ധാനം ചെയ്‌ത് പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം.ഇതു സംബന്ധിച്ച് കമലിനെതിരെ നടി വക്കീൽ നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തിരുന്നു.

സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്തിനു പിന്നാലെ തിരുവനന്തപുരത്തെ വസതിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. 2019 ഏപ്രിൽ 26ന് യുവതി അയച്ച വക്കീൽ നോട്ടീസ് കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികൾക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണമുണ്ട്. കമൽ ആട്ടിൽതോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുൻപ് നൽകിയ പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി ആരോപിക്കുന്നു.

കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തിൽ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം നൽകാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സിനിമിൽ അവസരം തേടിയ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഇന്റിമേറ്റായ മെജേസുകൾ അയച്ചു തുടങ്ങിയതാണ് വക്കീൽ നോട്ടീസിൽ പറയുന്ന കാര്യമായി ജനം ടിവി റിപ്പോർ്ട്ടു ചെയ്യുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പി ടി പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ ചെന്ന ശേഷം പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിന് ശേഷവും ഫ്‌ളാറ്റിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

പിന്നീടാണ് സിനിമയിൽ മറ്റൊരു നായികയെ നിശ്ചയിച്ച വിവര അറിയുന്നത്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പെൺകുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് വക്കീൽനോട്ടീസിൽ പറയുന്നത്. റോളുകൾ വാഗ്ദാനം ചെയ്തു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

എന്നാൽ, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഈ വിഷയം കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ സ്ഥാനം ഒഴിയണമെന്നും അന്ന് ആവശ്യം ഉയർന്നിരുന്നു.