കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. പെരുമ്പാവൂർ കീഴില്ലം സ്വദേശി വിനോദ് ബാബുവാണ് മരിച്ചത്. ആലുവ ബൈപ്പാസ് ജങ്ഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.