ശ്രീനഗർ: ശ്രീനഗർ ബട്ടമാലൂ പ്രദേശത്ത് ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കോൺസ്റ്റബിൾ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരർ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്.

പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രദേശം പൊലീസ് അടച്ചു. ഭീകരവാദികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.