തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള 24,49,222 കുട്ടികൾക്ക് ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. രാവിലെ 8നു വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.കെ. ശൈലജ തുടക്കമിടും.

കോവിഡ് ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിലെ കുട്ടികൾക്കു നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം തുള്ളിമരുന്ന് നൽകും. കോവിഡ് പോസിറ്റീവായവരുള്ള വീട്ടിലെ കുട്ടിക്കു പരിശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞു നൽകാം.