തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മുഴുവൻ സർക്കാർ, എയ്ഡഡ്, ഐഎച്ച്ആർഡി, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി.ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ പത്ത്/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയമായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാൻ അവസരമുണ്ടാകും.