ക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ലോകം ഞെട്ടുകയാണ്. കൃത്യമായി ഓഫറുകൾ നൽകിയാണ് ഹമാസ്, ഭീകരരെ ഇസ്രയേലിലേക്ക് തുറന്നുവിട്ടതെന്നും, മൃതദേഹങ്ങളെ പോലും ബലാത്സംഗം ചെയ്യാനും അനുമതി ഉണ്ടായിരുന്നു എന്ന വിവരങ്ങൾ, പിടിയിലായ ചാവേറുകളിൽ നിന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന് ( ഐഡിഎഫിന്) ലഭിക്കുന്നത്. മുഖം മറച്ച ചാവേറുകൾ ഇതുസംബന്ധിച്ച് വെളിപ്പെടുത്തുന്ന വീഡിയോയും ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇത് തങ്ങളെ അപമാനിക്കാനായി കെട്ടിച്ചമച്ചതാണെന്നാണ് ഹമാസ് പറയുന്നത്.

ഒക്ടോബർ 7-ന് ആക്രമണത്തെത്തുടർന്ന് പിടികൂടിയ ഏഴ് ഹമാസ് ഭീകരരെ ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 'വീടുകളിൽ നിന്ന് വീടുകളിലേക്കും, മുറികളിൽ നിന്ന് മുറികളിലേക്കും പോയി ഗ്രനേഡ് എറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി. അവരുടെ തല തകർക്കാനും വെട്ടാനും കാലുകൾ വെട്ടാനും ഹമാസ് ഞങ്ങളോട് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകിയിരുന്നു.''- ഒരു ചാവേർ പറയുന്നു.

https://www.timesofisrael.com/kill-behead-rape-interrogated-hamas-members-detail-atrocities-against-civilians/

ഇസ്രയേൽ ആഭ്യന്തര സുരക്ഷ ഏജൻസിയായ ഷിൻ ബെറ്റും ഇസ്രയേൽ പൊലീസും പുറത്തുവിട്ട മറ്റൊരു വീഡിയോയിലും പിടിയിലായ ഹമാസ് തീവ്രവാദികൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൈമാറുന്നത്. -'ഗസ്സയിൽ ബന്ദികളെ കൊണ്ടുവരുന്നവർക്ക് ഗ്രാന്റ് ലഭിക്കും. ഒരു അപ്പാർട്ട്മെന്റും 10,000 ഡോളറും''- ഒരാൾ പറയുന്നു. യുവാക്കളെ കൊല്ലാനും പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാനും ഹമാസിന്റെ കൽപ്പനകളുണ്ടെന്നാണ് മറ്റൊരു ഭീകരർ പറയുന്നത്. താനും സംഘവും രണ്ട് വീടുകൾ കത്തിച്ചതായി മറ്റൊരാൾ പറഞ്ഞു. നിരവധി ഭീകരർ പറയുന്നതനുസരിച്ച് ആയിരക്കണക്കിന് ഹമാസ് പ്രവർത്തകരെ ഇസ്രയേലിലേക്ക് അയച്ചപ്പോൾ, മുതിർന്ന ഹമാസ് കമാൻഡർമാർ ഒളിത്താവളങ്ങളിൽ സുരക്ഷിതരായി പിന്നിൽ തുടർന്നുവെന്ന് ഷിൻ ബെറ്റും പറയുന്നു.

ഐഡിഎഫ് റിപ്പോർട്ട് പ്രകാരം ഗസ്സ അതിർത്തിയിലെ പ്രാദേശിക കർഷക സമൂഹമായ കിബുടിസിൽ ആക്രമണം നടത്തിയ ഭീകരാണ് ഇവർ. വിദേശ തൊഴിലാളികൾ താമസിക്കുന്ന കിബ്ബൂട്ട്സിന്റെ ഒരു ഭാഗത്തേക്ക് ഇതിനകം നുഴഞ്ഞുകയറിയ തീവ്രവാദികൾ 16 തായ്, നേപ്പാളി പൗരന്മാരെ കൊല്ലുകയും എട്ട് പേരെ ഗസ്സയിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ക്രൂരതകൾ വിശദീകരിച്ച് ദൃക്സാക്ഷികളും

ഹമാസിന്റെ കൊടും ക്രൂരതകൾ, ഒക്ടോബർ 7 ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരും വിശദീകരിക്കുന്നുണ്ട്. രക്ഷപ്പെട്ട ഇസ്രയേലി വനിതകളിൽ ഒരാൾ പൊലീസിന്റെ 433 ലഹാവ് ക്രൈം യൂണിറ്റിന് മുന്നിൽ റയിം പ്രദേശത്ത് താൻ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരതയ്ക്ക് ആക്കം കൂട്ടുന്നത്. മറ്റൊരു സ്ത്രീയെ ഹമാസ് ഭീകരർ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടതായി യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം ഭീകരർ സ്ത്രീയെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.

'ഞാൻ ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമാസ് ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഞാൻ കണ്ടു. ആ സ്ത്രീയിൽ അല്പം ജീവൻ അവശേഷിച്ചിരുന്നു, അവരുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവർ അവളുടെ മുടി പിന്നിൽ നിന്ന് വലിച്ചു. അവർ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരാൾ പോയശേഷം മറ്റൊരാൾ അവൾക്ക് സമീപത്തേയ്ക്ക് വരുന്നത് ഞാൻ കണ്ടു. പിന്നീട് ഭീകരരിൽ ഒരാൾ യുവതിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ആ സ്ത്രീയുടെ മാറിടങ്ങൾ മുറിച്ചു മാറ്റി'- അവർ പറഞ്ഞു.

ഹമാസ് ഭീകരർ ക്രൂരമായി മർദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത ചെയ്ത ഡസൻ കണക്കിന് സ്ത്രീകളിൽ ഒരാളിന്റെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ്. അത്തരം നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ ഇസ്രയേലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്, അവരുടെ ശരീരത്തിൽ ക്രൂരതയുടെ അടയാളങ്ങൾ വ്യക്തമായി കാണാം. അവരുടെ ശരീരം വികൃതമാക്കിയ നിലയിലായിരുന്നു.

റേപ്പ് സ്ഥിരീകരിച്ച് നെതന്യാഹുവും

ഹമാസ് ഭീകരർ സൈനികരുടെ തലയറുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 11ന് നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ, നെതന്യാഹു ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 'തലയിൽ വെടിയേറ്റ ആൺകുട്ടികളെയും പെൺകുട്ടികളെയും ബന്ധിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു. സ്ത്രീകളെയും പുരുഷന്മാരെയും ജീവനോടെ കത്തിച്ചു. ബലാത്സംഗം ചെയ്ത് കശാപ്പിന് ഇരയായ യുവതികൾ. ശിരച്ഛേദം ചെയ്യപ്പെട്ട സൈനികർ, കരളലയിപ്പിക്കുന്ന രംഗമായിരുന്നു അത്' -അദ്ദേഹം പറഞ്ഞു

.https://www.wionews.com/world/hamas-terrorists-beheaded-soldiers-and-raped-claims-israeli-pm-benjamin-netanyahu-645801

ഹമാസ് ഭീകരർ കുഞ്ഞുങ്ങളെ തലയറുത്തുകൊന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഹമാസിന്റെ ആക്രമണത്തിന് ശേഷം ശിരച്ഛേദം ചെയ്യപ്പെട്ട നിലയിൽ, തെക്കൻ ഇസ്രയേലിലെ കിബുട്സായ കെഫാർ ആസയിൽ പിഞ്ചുകുഞ്ഞുങ്ങളെയും കണ്ടൈത്തിയിരുന്നു. കുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന സംഭവം വൈറ്റ് ഹൗസും അന്വേഷിക്കുന്നുണ്ട്.

മൊത്തം 1,400 പേർ കൊല്ലപ്പെട്ടവെന്നാണ് കണക്ക്. കൂടുതലും സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായതും മാരകവുമായ ആക്രമണത്തിൽ പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250ഓളം പേലെ ഗസ്സയിലേക്ക് തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഭീകരർ പറയുന്നതനുസരിച്ച്, ആയിരക്കണക്കിന് പ്രവർത്തകരെ ഇസ്രയേലിലേക്ക് അയച്ചപ്പോൾ, മുതിർന്ന ഹമാസ് കമാൻഡർമാർ ഒളിത്താവളങ്ങളിൽ സുരക്ഷിതരായി പിന്നിൽ തുടർന്നുവെന്നും ഷിൻ ബെറ്റും പൊലീസും പ്രസ്താവനയിൽ പറഞ്ഞു.

തട്ടിക്കൊണ്ടുപോയ ബന്ദികളെ ഒളിപ്പിച്ചിരുക്കുന്നത്, ഗസ്സ മെട്രോ എന്ന് ഇസ്രയേൽ വിളിക്കുന്ന തുരങ്കങ്ങളിലാണ്. ഗസ്സയിൽ 500 കിലോമീറ്ററിൽ ചിലന്തിവലപോലെ വ്യാപിച്ച് കിടക്കുന്ന 1,600 ഓളം തുരങ്കങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്തരം പല തുരങ്കങ്ങളും പണിതിരിക്കുന്നത് സ്‌കുളുകൾക്കും ആശുപത്രികൾക്കും ഉള്ളിലായാണ്. ഈ ടണലുകൾ പൂർണ്ണമായും നിർവീര്യമാക്കുന്നുതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പറയുന്നത്.