ഷ്യയിൽ നിന്നുള്ള ആണവായുധ ആക്രമണ ഭീഷണി എന്നത്തേക്കാൾ ഏറെ യാഥാർത്ഥ്യത്തോട് അടുക്കുന്നു എന്ന് ഭൗമരാഷ്ട്രീയ വിദഗ്ധനായ പ്രൊഫസർ മാറ്റ് ക്യുട്രപ് പറയുന്നു. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ റഷ്യ ആദ്യം ലക്ഷ്യം വയ്ക്കുന്നത് ബ്രിട്ടനെ ആയിരിക്കുമെന്നും കവൻട്രി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മുന്നറിയിപ്പ് നൽകുന്നു. സാഹചര്യം നമ്മൾ കരുതുന്നത് പോലെ അത്ര സുഖകരമായ ഒന്നല്ല, പ്രത്യേകിച്ചും ഇവിടെ ബ്രിട്ടനിൽ നമ്മൾ ലക്ഷ്യങ്ങൾ ആകുമ്പോൾ എന്നാണ് അദ്ദേഹം മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പണ്ട് ശീതസമരം ചൂടുപിടിച്ചു നിന്നിരുന്ന 1980 കളിൽ ഓരോ പ്രഭാതത്തിലും ബ്രിട്ടീഷുകാർ ഉണർന്നിരുന്നത് റഷ്യൻ ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയിലായിരുന്നു. അതിനോട് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ സംജാതമയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് യൂറോപ്പിന് മുഴുവൻ ബാധകമാണെന്നും അദ്ദേഹം പറയുന്നു. ഈ വർഷം ആദ്യം ട്രിഡന്റ് മിസൈൽ പരീക്ഷണത്തിൽ അസാധാരണമായ ചിലത് സംഭവിച്ചു എന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ആണവായുധ ശേഷിയുള്ള എച്ച് എം എസ് വാൻഗാർഡ് എന്ന അന്തർവാഹിനിയിലായിരുന്നു മിസൈൽ പരീക്ഷണം നടന്നത്. തൊടുത്തു വിട്ട ഡമ്മി മിസൈൽ അന്തർവാഹിനിയിൽ നിന്നും ഏറെ ദൂരെയല്ലാതെ സമുദ്രത്തിൽ പതിക്കുകയായിരുന്നു എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പുടിൻ നമ്മളെ നോക്കി ചിരിക്കുകയായിരിക്കും എന്ന് സുരക്ഷാ വിദഗ്ധനായ പ്രൊഫസർ ആന്റണി ഗ്ലീസ് പറയുന്നു. ബ്രിട്ടന്റെ ദേശീയ സുരക്ഷ ഏറ്റവും അപകടകരമായ അവസ്ഥയിലാണിപ്പോൾ എന്നും പ്രൊഫസർ ഗ്ലീസ് പറഞ്ഞു.

എന്നാൽ, ട്രിഡന്റിന്റെ പരീക്ഷണ പരാജയത്തെ ഒരുപാട് ഗൗരവമായി കാണേണ്ടതില്ല എന്ന അഭിപ്രായമാണ് പ്രൊഫസർ ക്യൂട്രോപിനുള്ളത്. തീർത്തും ദുർബലമല്ല ബ്രിട്ടീഷ് സൈന്യം എന്നും അദ്ദേഹം പറയുന്നു. എന്നാൽ, ബ്രിട്ടന്റെ ആണവായുധങ്ങൾ റഷ്യയുടേതിനോട് താരതമ്യം ചെയ്യുമ്പോൾ ദുർബലമാണെന്നും അദ്ദേഹം പറയുന്നു. പ്രത്യേകിച്ചും ട്രിഡന്റ് പോലെയുള്ള ബാലിസ്റ്റിക് മിസൈലുകൾ താഴെ നിന്നു തന്നെ പ്രതിരോധിക്കാൻ കഴിയുന്നതാണെന്നും, റഷ്യയ്ക്കും അമേരിക്കക്കും ഉള്ളതുപോലുള്ള ക്രൂയിസ് മിസൈലുകളോട് അവ കിടപിടിക്കില്ലെന്നും പ്രൊഫസർ പറയുന്നു.

ലോകത്ത് ആകെ 20,000 ഓളം ആണവായുധങ്ങൾ ആണ് ഉള്ളതെന്നും അതിൽ ആറു മുതൽ എഴായിരം വരെ റഷ്യയുടെ കൈയിലാണെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും ചൈനയ്ക്കും ആണവായുധങ്ങൾ ഉണ്ട്. എന്നാൽ, ലോകത്തിലെ ആണവായുധങ്ങളിൽ ഭൂരിഭാഗവും റഷ്യയുടെ കൈകളിലാൺ'. അതാണ് നമ്മെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം തുടർന്നു.

മൂലയിൽ ഒതുക്കിയ എലി പരവേശപ്പെട്ട് കുതിച്ചു ചാടിയാൽ അത് കടിക്കുന്നത് കഴുത്തിലായിരിക്കുമെന്ന്, പണ്ട് പുടിൻ തന്നെ പറഞ്ഞ ഒരു കഥയെ പരാമർശിച്ചു കൊണ്ട് പ്രൊഫസർ കൂട്ടിച്ചേർത്തു.