കോതമംഗലം: യുഡിഎഫ് ഭരണത്തിലുള്ള നിലവിലെ പ്രസിഡന്റ് ഷൈജന്റ് ചാക്കോ മുൻ ധാരണ പ്രകാരം ജൂൺ 30-ന് സ്ഥാനം ഒഴിയേണ്ടതായിരുന്നെന്നും എന്നാൽ ഇപ്പോഴും ഭരണത്തിൽ തുടരുകയാണെന്നും ഇത് വിശ്വസ വഞ്ചനയാണെന്നുമാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.ഇവർ ഇക്കാര്യത്തിൽ പാർട്ടി മേൽഘടകങ്ങളിൽ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ആദ്യത്തെ രണ്ടര വർഷം ഷൈജന്റ് ചാക്കോയ്ക്കും തുടർന്നുള്ള രണ്ടര വർഷം അഡ്വ.എം കെ വിജയനും പ്രസിഡന്റ് സ്ഥാനം നൽകുന്നതിനായിരുന്നു ധാരണയെന്നും ഇത് ഷൈജന്റ് ചാക്കോ ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുകയാണെന്നുമാണ് എതിർചേരിയുടെ വാദം. എന്നാൽ ഇത്തരത്തിൽ ഒരു ധാരണ ഒപ്പുവച്ചിട്ടില്ലന്നും പാർട്ടി പറയുകയാണെങ്കിൽ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നുമാണ് ഷൈജന്റ് ചാക്കോയുടെ നിലപാട്.

എന്നാൽ തങ്ങളുടെ കൈവശം ഉണ്ടെന്നും മേൽഘടകങ്ങൾ പ്രശ്നത്തിൽ ഇടപെട്ടിട്ടുള്ളതിനാൽ ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുന്നില്ലന്നുമാണ് ഇക്കാര്യത്തിൽ വിമത വിഭാഗത്തിന്റെ പ്രതികരണം. കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി നടക്കുന്ന തർക്കത്തിൽ ഒന്നും പറയാനില്ലന്നും സമയമാവുമ്പോൾ താൻ നിലപാട് വ്യക്തമാക്കുമെന്നുമാണ് ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ജിൻസിയ ബിജു പ്രതികരിച്ചത്.

ഭരണസമിതിയിലെ ലീഗ് അംഗം രാജേഷ് കുഞ്ഞുമോൻ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് സൂചന.