ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. ഒരു ഇടവേളക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത. സിനിമയുടെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ പൊന്നിയൻ സെൽവന്റെ ചിത്രീകരണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോർട്ട്.

അടുത്തിടെ മധ്യപ്രദേശിലെ കൊട്ടാരത്തിൽ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഇനി പൊന്നിയൻ സെൽവൻ ചിത്രത്തിന്റെ ടീം തമിഴ്‌നാട്ടി ലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇത് അവസാനത്തെ ഷെഡ്യൂളായിരിക്കും. ഊട്ടിയിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നുമാണ് റിപ്പോർടാ്ട്.

ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.വിക്രം, ജയം രവി, കാർത്തി, പ്രകാശ് രാജ്, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.