വത്തിക്കാൻ: നിലപാടുകൾ കൊണ്ട് തന്റെ മുൻഗാമികളിൽ നിന്നെല്ലാം വ്യത്യസ്തനവാണ് ഫ്രാൻസിസ് മാർപാപ്പ. ഒരു കാലത്ത് കത്തോലിക്കാ സഭ നിഷിദ്ധമെന്ന് പറഞ്ഞ കാര്യങ്ങളിലൊക്കെ ഇന്ന് അദ്ദേഹം യെസ് പറഞ്ഞു തുടങ്ങി. ഇതിനിടെ മറ്റൊരു ചരിത്ര പരമായി തീരുമാനത്തിന് കൂടി രുങ്ങുകയാണ് അദ്ദേഹം. ഇറാഖ് സന്ദർശനത്തിന് ഒരുങ്ങുകയാണ് മാർപ്പാപ്പ. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ച്ത.

റോമൻ കത്തോലിക്കാ സഭയുടെ തലവന്റെ ചരിത്രപരമായ സന്ദർശന പ്രഖ്യാപനം തിങ്കളാഴ്ചയാണ് വത്തിക്കാൻ അറിയിച്ചത്. ഇറാഖ് സന്ദർശിക്കുന്ന റോമൻ കത്തോലിക്കാസഭയുടെ ആദ്യ തലവനാണ് പോപ് ഫ്രാൻസിസ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ' കണക്കിലെടുക്കുമെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടിയെങ്കിലും 83 കാരനായ പോപ് വളരെക്കാലമായി മിഡിൽ ഈസ്റ്റേൺ രാജ്യം സന്ദർശിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ എണ്ണം ഗണ്യമായി ഇറാഖിൽ കുറഞ്ഞുവരികയാണ്. മാർച്ച അഞ്ച് മുതൽ എട്ട് വരെ നടത്തുന്ന സന്ദർശനത്തിൽ ബാഗ്ദാദ്, എർബിൽ നഗരം, മൊസൂൾ,ഖരാക്കോഷ് എന്നിവ സന്ദർശിക്കും. 2003 ലെ യുഎസ് നേതൃത്വത്തിലുള്ള അക്രമണത്തിനും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ കടന്നുകയറ്റത്തിനും ശേഷം ഇറാഖിലെ ദശലക്ഷത്തിലധികം ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം മൂന്നിലൊന്നായി കുറയുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിൽ ഉൾപ്പെടെ മാർപ്പാപ്പയുടെ സന്ദർശനം പ്രാധാന്യമർഹിക്കുന്നുണ്ട്.