വാഴൂർ: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫിനെതിരെ പോസ്റ്റർ. വാഴൂർ പഞ്ചായത്തിലെ 17ാംമൈലിലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പേരിൽ ബുധനാഴ്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

'രാഹുൽ ഗാന്ധി യുവാക്കൾക്ക് അവസരം നൽകുമെന്ന് പറഞ്ഞിട്ട് 80 തികഞ്ഞ കെ.സിയെ ആണോ', 'കാഞ്ഞിരപ്പള്ളിയിൽ ഈ ചവറ് വേണ്ട' തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ.