തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് പൊലീസ്, ഫോറസ്റ്റ്, ചൈൽഡ് ലൈൻ, തൊഴിൽ എന്നീ വകുപ്പുകൾ ചേർന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ബാലവേലയ്‌ക്കെതിരെ പോസ്റ്റർ കാമ്പെയിൻ നടത്തുന്നതിനും സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാതല ചൈൽഡ് ലേബർ ടാസ്‌ക്ക്‌ഫോഴ്‌സിന്റെ യോഗത്തിലാണ് തീരുമാനം.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതിൽ ചേർന്ന യോഗത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ലേബർ ഓഫീസർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ 8547655259, (04682222234) എന്ന നമ്പരിൽ ജില്ലാ ലേബർ ഓഫീസറെ വിവരം അറിയിക്കേണ്ടതാണ്.