ഭോപ്പാൽ: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂർ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ പുറത്തു വന്നതോടെ വിവാദം. മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രജ്ഞ ക്രിക്കറ്റ് കളിക്കുന്നതും ആൾക്കൂട്ടം അത് പ്രോൽസാഹിപ്പിക്കുന്ന വിഡിയോയുമാണ് പുറത്ത് വന്നത്. ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഭോപ്പാലിലെ ശക്തിനഗർ ഏരിയയിൽ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളത്.

2008ലെ മാലേഗാവ് സ് ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങ് താക്കൂറിന് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പിന്നീട് നിരവധി തവണ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ അവർ ഡാൻസ് കളിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു.

ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ പ്രതികരണം നടത്താൻ ബിജെപി തയാറായിരുന്നില്ല.