ചെന്നൈ: തന്റെ ഏറ്റവും പുതിയ വിവാഹച്ചിത്രങ്ങൾ പങ്കുവെച്ച പ്രകാശ് രാജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ 11 ാം വിവാഹ വാർഷിക ദിനത്തിലാണ് പ്രകാശ് രാജ് വീണ്ടും വിവാഹതിനായത്.തന്റെ ഭാര്യ പോണിയെ തന്നെയാണ് താരം വീണ്ടും വിവാഹിതനായത്. വീണ്ടും വിവാഹതിനായെന്ന് കുറിച്ചാണ് താരം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് നൽകിയ വിവരണം. ഇന്നലെ രാത്രി വീണ്ടും വിവാഹതിനായി. കാരണം ഞങ്ങളുടെ മകൻ വേദാന്തിന് വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. പ്രകാശ് രാജ് സോഷ്യൽമീഡീയയിൽ കുറിച്ചു. ഇരുവരുടെയും മൂത്ത മക്കൾ മേഘ്‌നയെയും പൂജയെയും ചിത്രങ്ങളിൽ കാണാം. മക്കളെ സാക്ഷികളാക്കി പ്രകാശ് രാജും പോണിയും പരസ്പരം മോതിരം കൈമാറി ചുംബിച്ചു.