ല്ലാവരും ആർടിപിസിആർ ചെയ്യുമ്പോൾ കേരളം മാത്രം ഇങ്ങനെ ആന്റിജൻ ചെയ്തു കൂട്ടുന്നതിന് ഭരണാധികാരികളും, പാർട്ടിക്കാരും, പ്രോക്‌സികളും പറയുന്ന ന്യായം capacity-യുടേതും, സമയലാഭത്തിന്റേതുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭമായ ആരോഗ്യ രംഗമാണ് നമ്മുടേത് എന്നതാണല്ലോ സ്ഥിരം പല്ലവി, പക്ഷെ എന്തെ ഇക്കാര്യത്തിൽ നമ്മളെപ്പോലെ ഒരു contiguous city-state അല്ലാത്ത, നഗരങ്ങൾ വിട്ടാൽ ആരോഗ്യരംഗം ഇത്രയും സജ്ജമല്ലാത്ത തമിഴ് നാട്ടിന് കഴിഞ്ഞത് നമുക്ക് കഴിഞ്ഞില്ല? ഒരു ലക്ഷത്തി അറുപതിനായിരം PCR ടെസ്റ്റുകളായിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്. കണക്കുകൾ ശാസ്ത്രീയമായി പഠിക്കാൻ അവർ ടെസ്റ്റുകളുടെ baseline കഴിവതും constant ആക്കി വച്ചു. നമ്മളെപ്പോലെ ഒളിച്ചു വച്ച മരണക്കണക്ക് പിടിക്കപ്പെട്ടപ്പോൾ, ടെസ്റ്റുകളുടെ എണ്ണം കൂട്ടിയില്ല. PCR-ൽ അങ്ങനെ വാരിക്കോരി ചെയ്യാനാവില്ല.

ഞാൻ മുൻപെഴുതിയ പോലെ എന്റെ ബലമായ സംശയം എണ്ണം കൂട്ടി മരണനിരക്ക് കുറച്ചു കാട്ടാനായിരിക്കാം ഇങ്ങനെ വാരിക്കോരി ടെസ്റ്റു ചെയ്യുന്നത്. അത് ആന്റിജനിലേ കഴിയൂ. കണക്കിൽ വെള്ളവും ചേർക്കാം. യയന്ത്രങ്ങളൊന്നുമില്ലാത്തതു കൊണ്ട്, നമ്മളെഴുതി വയ്ക്കുന്നത് തന്നെ കണക്ക്. പത്മരാജന്റെ ഫയൽവാൻ സിനിമയിൽ മുറുക്കാൻ കടയിൽ നിന്നും പച്ചമുട്ട കുടിച്ചിട്ട് എത്ര രൂപയായി എന്ന് നായകൻ കടക്കാരനോട് ചോദിക്കുമ്പോൾ, അതിനു തോടെണ്ണണം എന്ന് പറഞ്ഞ പോലെ, ഇത്രയും ആന്റിജൻ ടെസ്റ്റുകൾ ചെയ്തിട്ടുള്ളതിന്റെ തോടുകൾ (കിറ്റ്) എണ്ണി നോക്കണം. അത്രയും ചെയ്തിട്ടുണ്ടോ എന്ന്.
ICMR, മരണനിരക്ക് എന്ന രീതി മാറ്റി death-per-million എന്ന മെട്രിക് കൊണ്ട് വരട്ടെ. അന്ന് തീരും ഈ ആന്റിജൻ ആക്രാന്തം.

ഇന്ന് മനോരമയിലെ ഷാനി അവരുടെ 'പറയാതെ വയ്യ'യിൽ പറഞ്ഞ പോലെ, ഈ കോവിഡിൽ സ്ഥായിയായ ഒരു മോഡലൊന്നും ഇല്ല. ആദ്യം വിജയമെന്നു കരുതിയ ഒരു രാജ്യവും തങ്ങൾ മോഡൽ ആണെന്ന് പറഞ്ഞില്ല, പത്രക്കാരൊഴികെ. അവിടങ്ങളിലെ ഭരണാധികാരികൾ (ഉദാഹരണം-സ്വീഡൻ) ഒഴിഞ്ഞു മാറുകയായിരുന്നു.കാരണം അവർക്ക് ഇത്തരത്തിലൊരു പകർച്ചവ്യാധി പൊളിറ്റിക്കൽ പ്രൊപ്പഗാണ്ടയ്ക്കുള്ള അവസരമായിരുന്നില്ല. ഇതൊരു ഇനിയും പിടി കിട്ടാത്ത ഒരു വൈറസ് എപിഡെമിക് ആണ് എന്ന് അവർ മനസ്സിലാക്കിയിരുന്നു. പുതിയ പകർച്ചരോഗങ്ങളിൽ നമ്മൾ ഇന്ന് കാണുന്നതല്ല നാളെ കാണുക. അതിങ്ങനെ evolve ചെയ്തു കൊണ്ടിരിക്കുന്നതേ ഉള്ളൂ.

ഞാൻ നേരിട്ട് ജോലി ചെയ്ത HIV, ട്യൂബെർക്കുലോസിസ് അസുഖങ്ങളിൽ ഇത് നേരിട്ട് കണ്ടതാണ്. HIV-യുടെ ഏറെക്കുറെ കൃത്യമായ ഒരു ആന്റിബോഡി ടെസ്റ്റ് ഉണ്ടാക്കിയെടുക്കാൻ തന്നെ ഏതാണ്ട് പത്തു വർഷമെടുത്തു. ഒരു PCR ടെസ്റ്റിന് അന്ന് 6000 രൂപയായിരുന്നു. ആദ്യകാലത്ത് ഒന്നോ രണ്ടോ അഞ്ചോ കൊല്ലം കൊണ്ട് അസുഖബാധിതർ മരിച്ചു പോവുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞർ തന്നെ 2014-ൽ വൈറസിന്റെ വീര്യം വളരെ കുറഞ്ഞു എന്ന് കണ്ടു പിടിച്ചു. സയൻസിൽ പോലും absolute ആയ തീർപ്പ് പറയുക എളുപ്പമല്ല. അപ്പോഴാണ് മുറിവൈദ്യന്മാരും, വ്യാജ വൈദ്യന്മാരും മോഡലും കൊണ്ടിറങ്ങിയിരിക്കുന്നത്. .നമ്മുടെ കപ്പിത്താനും ശിങ്കിടികളും ഇപ്പോഴും പറയുകയാണ് 'കേരള മോഡൽ' അല്ലാതെ വേറെ എന്ത് മോഡൽ?