കരോൾട്ടൺ (ഡാലസ്): കരോൾട്ടൺ ബിലിവേഴ്‌സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ഗുഡ് ന്യൂസ് ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന സൂം കോൺഫറൻസിൽ പ്രതിസന്ധികളുടെ നടുവിലും അനുഭവമാക്കാം ദിവ്യസമാധാനം എന്ന വിഷയമാണ് അവതരിപ്പിക്കപ്പെടുക. ഇതിനോടനുബന്ധിച്ചുള്ള ഗാന ശുശ്രൂഷക്ക് അനുഗ്രഹീത ഗായകൻ ബ്രൗൺ എം. തോമസ് നേതൃത്വം നൽകും. പ്രധാന വിഷയത്തെക്കുറിച്ചു വചന ശുശ്രൂഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി പ്രസംഗിക്കും. കോൺഫറൻസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : ഫിലിപ്പ് ആഡ്രൂസ് : 651 367 9879 എന്ന നമ്പരുമായി ബന്ധപ്പെടാവുന്നതാണ്. സൂം മീറ്റിങ് ഐഡി : 774 159 4089 പാസ് വേഡ് : 984658