തിരുവനന്തപുരം: മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ആയിരുന്നു ചിത്രം സംവിധാാനം ചെയ്തിരുന്നത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും സിനിമ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലായിരുന്നു ദ പ്രീസ്റ്റിന്റെ ടെലിവിഷൻ പ്രീമിയർ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷൻ റേറ്റിങ് ആണ് ദ പ്രീസ്റ്റിന് ലഭിച്ചിരിക്കുന്നത്. 21.95 ആണ് ദ പ്രീസ്റ്റിന് ലഭിച്ച റേറ്റിങ്. ഇത് 2021ൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റേറ്റിങ് ആണ് എന്നാണ് നിർമ്മാതാവ് ആന്റോ ജോസഫ് പങ്കെവെച്ച കാർഡിൽ പറയുന്നത്.

മഞ്ജു വാര്യർ ആയിരുന്ന ദ പ്രീസ്റ്റിൽ നായികയായത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തിയത്. കരുത്തുറ്റ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിൽ മഞ്ജു വാര്യർക്കും. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.