കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിൽ പ്രതികരണവുമായി സിനിമാ താരം പൃഥ്വിരാജ്. നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ദ്രജിത്ത് സുകുമാരനും ധോണിയുടെ വിരമിക്കലിൽ പ്രതികരണവുമായെത്തി. നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്നും ഇത്രയും കാലം രസിപ്പിച്ചതിന് നന്ദിയെന്നും ഇന്ദ്രജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി നടൻ അജു വർഗീസും രംഗത്തെത്തി. ചരിത്രം സൃഷ്ടിച്ച മനുഷ്യനാണ് ധോണി എന്ന് താരം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

ഇതിഹാസം വിരമിക്കുന്നു!
ചരിത്രം സൃഷ്ടിച്ച മനുഷ്യൻ
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ!
ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ!
എന്തൊരു ഇതിഹാസ കരിയറും ക്ലാസ് റെക്കോർഡുകളും! എന്നായിരുന്നു അജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ധോണി വിരമിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം?ഗത്തെത്തുന്നത്. സച്ചിൻ ടെണ്ടുൽക്കർ,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീർ, ശശി തരൂർ, മോഹൻ ലാൽ എന്നിവരടക്കമുള്ളവർ ധോണിക്ക് ആശംസയുമായി എത്തിയിരുന്നു.