തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യുജിസി വ്യവസ്ഥകളനുസരിച്ചുള്ള യോഗ്യതകളുണ്ടെന്ന വാദവുമായി സർക്കാരും. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാനാണ് തീരുമാനം. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ നിശ്ചിത യോഗ്യതയുണ്ടെന്നും പ്രിയ വർഗീസിന്റെ ജോലി പരിചയം യുജിസി മാനദണ്ഡമനുസരിച്ചുതന്നെയെന്നുമാണ് പുതുതായി എത്തുന്ന വാദം. കണ്ണൂർ സർവ്വകലാശാല ഉടൻ പ്രിയാ വർഗ്ഗീസിന് നിയമനം നൽകിയേക്കും.

യോഗ്യതകളുണ്ടായിരിക്കെ പ്രിയയെ നിയമിക്കാനുള്ള നടപടികളെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് സർവകലാശാലാ കേന്ദ്രങ്ങൾ പറയുന്നതെന്ന് മംഗളത്തിൽ എസ് നാരായാണൻ റിപ്പോർട്ട് ചെയ്യുന്നു. അസിസ്റ്റന്റ് പ്രൊഫസറായോ തത്തുല്യമായ തസ്തികയിലോ സർവകലാശാലയിലോ കോളജിലോ എട്ടു വർഷത്തെ അദ്ധ്യാപന പരിചയം അല്ലെങ്കിൽ സർവകലാശാല അഥവാ ദേശീയ തലത്തിലുള്ള സ്ഥാപനത്തിൽ ഗവേഷണപരിചയം എന്നതാണ് യുജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതയെന്നാണ് വാർത്ത പറയുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയാ വർഗ്ഗീസിന് അന്തിമ ഉത്തരവ് നൽകിയിട്ടില്ല.

വിജ്ഞാപമനമനുസരിച്ചാണെങ്കിൽ നേരിട്ടുള്ള നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ പ്രിയ വർഗീസിന് ഇപ്പോഴുള്ള നിശ്ചിത ജോലി പരിചയം കണക്കാക്കാം എന്നാണ്. നിയമനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ എതിർപ്പുകളും വിവാദങ്ങളും അതോടെ അപ്രസക്തമാകുകയാണ്. കണ്ണൂർ വാഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന്റെ ഗവേഷണ പരിചയവും സ്റ്റുഡന്റ് സർവീസ് ഡയറക്ടറായുള്ള പരിചയവും കണക്കിലെടുത്തതാണ് വിവാദത്തിനിടയാക്കിയത്.

അസിസ്റ്റന്റ് പ്രൊഫസർക്കു തുല്യമായ എട്ടു വർഷത്തെ അദ്ധ്യാപന-ഗവേഷണ പരിചയവും നിശ്ചിത മാനദണ്ഡപ്രകാരമുള്ള ഏഴു പബ്ലിക്കേഷനുകളും റിസർച്ച് സ്‌കോറുമുണ്ടായിരിക്കണം. ഇതെല്ലാം പ്രിയ വർഗീസിനുണ്ട് . 2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിലാണ്? ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡി നേടിയത്. രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്?റ്റുഡന്റ്?? സർവിസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഇത് അസിസ്റ്റന്റ് പ്രൊഫസർക്ക് തത്തുല്യമായ തസ്തികയാണ്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിശ്ചയിച്ച പ്രകാരമുള്ള യോഗ്യതയാണ് സ്റ്റുഡന്റ് സർവീസ് ഡയറക്ടർക്കുമുള്ളത്. ഈ തസ്തികയിലേയ്ക്ക് യുജിസി മാനദണ്ഡമനുസരിച്ചുതന്നെയാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഒരു സെലക് ഷൻ കമ്മിറ്റിയായിരിക്കണം ഈ തസ്തികയിലേയ്ക്ക് തെരഞ്ഞെടുപ്പു നടത്തേണ്ടത്. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ അല്ലെങ്കിൽ പ്രൊഫസർ തസ്തികയിലെ ശമ്പളത്തേക്കാൾ കുറവായിരിക്കാനും പാടില്ല. ഇതെല്ലാം സ്റ്റുഡന്റ് സർവീസ് ഡയറക്ടർക്കുമുണ്ടായിരിക്കെ അത് ജോലി പരിചയത്തിന്റെ ഭാഗമാക്കിയതിനെച്ചൊല്ലിയാണ് വിവാദമുണ്ടായത്-എസ് നാരായണന്റെ മംഗളം വാർത്ത വിശദീകരിക്കുന്നു.

യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പൈൻ ആരോപിച്ചത്. എന്നാൽ പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്നായിരുന്നു അവരുടെ ആരോപണം. സെനറ്റ് അംഗം ഡോ.ആർ.കെ.ബിജുവിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയയുടെ യോഗ്യതാ വിവരങ്ങളുള്ളത്. പ്രിയ 2019 ലാണു പിഎച്ച്ഡി നേടിയത്. ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്നു. 2021 ജൂണിൽ തൃശൂർ കേരളവർമ കോളജിൽ അദ്ധ്യാപക തസ്തികയിൽ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി. അതായത് ജൂണിലും ജൂലൈയിലും മാത്രമായിരുന്നു അദ്ധ്യാപിക.

പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തസ്തികയ്ക്കു നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണു യോഗ്യതയായി പരിഗണിക്കേണ്ടതെന്നു ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ൽ വിധിച്ചിരുന്നു. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. ഇതിനെ പ്രതിരോധിക്കാനാണ് സർക്കാരും സർവ്വകലാശാലയും പുതിയ വാദവുമായി എത്തുന്നത്.

അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ പ്രിയ ഉൾപ്പെടെ 6 പേരാണുണ്ടായിരുന്നത്. 4 പേർ പിഎച്ച്ഡി നേടിയ ശേഷം 813 വർഷം അദ്ധ്യാപന പരിചയമുള്ളവരാണ്. ഇവർ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ ദേശീയ, രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇന്റർവ്യൂ ബോർഡ് ഇവരെ പിന്തള്ളി പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകി. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം. പിന്നീട് വിസിക്ക് കാലാവധിയും നീട്ടിക്കൊടുത്തു. ഇതെല്ലാം വിവാദമായി മാറിയിട്ടുണ്ട്.