തിരുവനന്തപുരം: ആശയങ്ങളും ആദർശവും നഷ്ടപ്പെട്ടുപോയതോടെ വിദ്യാർത്ഥി സംഘടനയ്ക്ക് ആളെ കൂട്ടാൻ അശ്ലീലതയെ കൂട്ടുപിടിക്കുന്ന, മൃഗതൃഷ്ണ ഒളിഞ്ഞിരിക്കുന്ന കാടൻ സംസ്‌കാരമാണ്
എസ് എഫ് ഐയുടേതെന്ന വിമർശനവുമായി അദ്ധ്യാപികയായ പ്രിയ വിനോദ്

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ , ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലുള്ള ശ്രീ കേരളവർമ്മ കോളേജിനുള്ളിൽ എസ് എഫ് ഐ നേതൃത്വം വെച്ച അശ്ലീലത നിറഞ്ഞ ബോർഡുകളിൽ വിമർശനം ഉന്നയിച്ചാണ് പ്രിയ വിനോദിന്റെ പ്രതികരണം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വാതായനങ്ങൾ വിടർത്തുമ്പോൾ, കലാലയാങ്കണത്തിലും ഒളിവിലെ ഓർമ്മകളുടെ ഗന്ധം പരക്കുന്നു...! അതിനു വീരചരിത്രത്തിന്റെ കഥപറയുന്ന മുഖമല്ലുള്ളത്,
പകരം അതിൽനിന്നടർത്തിയെടുത്ത അശ്ലീലത്തിന്റെ കുളിരു കോരുന്ന തരംഗമാണ് ചപല കൗമാരത്തിന്റെ സിരകളിലേക്ക് എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന സ്വാഗതമോതുന്നതെന്ന് പ്രിയ വിനോദ് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ മുതിർന്ന നേതൃത്വത്തിന്റെ മൗന സമ്മതത്താൽ ലംഘിക്കപ്പെട്ട് തോന്ന്യവാസങ്ങളുടെ ചുവന്ന തെരുവാക്കി മാറ്റാനുള്ള വളർച്ച എസ് എഫ് ഐ, എന്ന അശ്‌ളീല സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നു....

ഡിഎൻഎ അന്യമായ കുഞ്ഞുൽപ്പാദന സംഘമായി ഈ സംഘടന രൂപാന്തരപെടുന്നത് ഏറെ ആശങ്കയോടും ഭീതിയോടും കൂടി മാത്രമേ സമൂഹത്തിനു നോക്കിക്കാണാൻ കഴിയുന്നുള്ളൂ....
പക്ഷെ പാടില്ല, ശക്തമായ രീതിയിൽ പ്രതികരിച്ചേ മതിയാകൂ....

സഖാക്കളുടെ വ്യഭിചരിക്കപെടുന്ന കപട ദേശീയതയ്ക്ക് ആളെക്കൂട്ടാൻ ഈ ബോർഡുകൾ കൊണ്ടു വയ്‌ക്കേണ്ടത് എകെജി സെന്ററിന്റെ മുന്നിലാകണം. സാഹോദര്യത്തെയും മാതൃത്വത്തെയും തിരിച്ചറിയാനാകാത്ത വിധം അധഃപതിച്ചിരിക്കുന്നു ആയുധം കൈയിലേന്തിയ എസ് എഫ് ഐ.

പിണറായിയിലെ ഉയർന്നു നിൽക്കുന്ന പൊന്നാപുരം കോട്ടയുടെ പര്യമ്പറത്തെ എച്ചിൽ ഭക്ഷിക്കുന്ന കാക്കകൾക്കുപോലും ഇതിനേക്കാൾ സാമൂഹ്യബോധമുണ്ടാകും....
''വരു.. ഒന്ന് വ്യഭിച്ചരിച്ചു പോകാം '' എന്ന ബോർഡ് സ്ഥാപിക്കാനുള്ള ചവിട്ടുപടിയാണ് കുട്ടി സഖാക്കൾക്കിത്... ഉള്ളിലൂറിച്ചിരിച്ചു ആ വിളിയൊന്നു കേൾക്കാൻ കൊതിച്ചിരിക്കുന്ന അധമ വർഗ്ഗമാകും
ഈ ഭരണകർത്താക്കളും സാംസ്കാരിക നായകരുമെന്ന് തന്റെ കുറിപ്പിൽ പ്രിയ വിനോദ് വിമർശിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

 

''വരു...ഒന്നു വ്യഭിചരിച്ചു പോകാം., പാർട്ടിയുടെ
ഈ ഗുൽമോഹർ വസന്തത്തിൽ'' #SFI
******************************************
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വാതായനങ്ങൾ വിടർത്തുമ്പോൾ, കലാലയാങ്കണത്തിലും ഒളിവിലെ ഓർമ്മകളുടെ ഗന്ധം പരക്കുന്നു...!
അതിനു വീരചരിത്രത്തിന്റെ കഥപറയുന്ന മുഖമല്ലുള്ളത്,
പകരം അതിൽനിന്നടർത്തിയെടുത്ത അശ്ലീലത്തിന്റെ കുളിരു കോരുന്ന തരംഗമാണ് ചപല കൗമാരത്തിന്റെ സിരകളിലേക്ക്
എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന സ്വാഗതമോതുന്നത്...!
ഇന്നത്തെ ഈ കാഴച് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ , ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലുള്ള
ശ്രീ കേരളവർമ്മ കോളേജിനുള്ളിലാണ്...
1947 ഓഗസ്റ്റ് 11 നു ഐക്യകേരളം തമ്പുരാൻ സ്വന്തം പേരിൽ സ്ഥാപിച്ച
ഈ കലാലയത്തിന്റെ മുദ്രാവാക്യം
''അസ്തു വ്രതം ശുഭം സദ ''' എന്നാണ്.
2018 ൽ യുജിസി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അംഗീകരിച്ച കോഴിക്കോട് സർവകലാശാലയുടെ പരിധിയിൽ വരുന്ന കേരള വർമ്മ കോളേജിൽ പരസ്യമായി തന്നെ ഈ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരാള ഹസ്തങ്ങളാൽ വിവാദങ്ങൾ നേരിടേണ്ടി വരുന്നതും പതിവാണ്.
ഫ്രഷേഴ്സ് ഡേ എന്നപേരിൽ ആഘോഷങ്ങൾ നടത്തിയ SFI അന്ന് കായികതാരങ്ങളെയും KSU യൂണിറ്റ് പ്രസിഡന്റ് നേയും തല്ലിയൊതുക്കുകയും കെമിസ്ട്രി അദ്ധ്യാപികയെ ഇഷ്ടിക കൊണ്ട് എറിഞ്ഞു വീഴ്‌ത്തുകയും ചെയ്തത് ആരും മറന്നിട്ടില്ല....
അങ്ങനെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ മുതിർന്ന നേതൃത്വത്തിന്റെ മൗന സമ്മതത്താൽ ലംഘിക്കപ്പെട്ട് തോന്ന്യവാസങ്ങളുടെ ചുവന്ന തെരുവാക്കി മാറ്റാനുള്ള വളർച്ച SFI എന്ന അശ്‌ളീല സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നു....
DNA അന്യമായ കുഞ്ഞുൽപ്പാദന സംഘമായി ഈ സംഘടന രൂപാന്തരപെടുന്നത് ഏറെ ആശങ്കയോടും ഭീതിയോടും കൂടി മാത്രമേ സമൂഹത്തിനു നോക്കിക്കാണാൻ കഴിയുന്നുള്ളൂ....
പക്ഷെ പാടില്ല, ശക്തമായ രീതിയിൽ പ്രതികരിച്ചേ മതിയാകൂ....
എട്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും ജീവശാസ്ത്രത്തിലെ റീപ്രൊഡക്ഷനുമായി ബന്ധപ്പെട്ട പാഠങ്ങൾ , വ്യക്തമായ അല്ലെങ്കിൽ അവശ്യത്തിനുപോലും വിശകലനം ചെയ്യാൻ മടിക്കുന്ന ക്ലാസ്സുകൾ ഇന്നും നമുക്ക് മുന്നിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതു വരെ കടന്നെത്താത്ത സെക്‌സ് എഡ്യൂക്കേഷൻ (ലൈംഗിക വിദ്യാഭ്യാസം)
ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്നതെയുള്ളൂ....
ആശയങ്ങളും ആദർശവും നഷ്ടപ്പെട്ടുപോയ ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് ആളെ കൂട്ടാൻ അശ്ലീലതയെ കൂട്ടുപിടിക്കുന്ന , മൃഗതൃഷ്ണ ഒളിഞ്ഞിരിക്കുന്ന കാടൻ സംസ്‌കാരമാണ് ഇന്ന്
എസ് എഫ് ഐയുടേത്.
ഇതിനു പൂർണ്ണ പിന്തുണയർപ്പിക്കുന്ന യുവജന സംഘടയുടെയും അതിനെ വഹിക്കുന്ന പാർട്ടിയുടെയും നേതൃത്വത്തിലേക്കാണ് നമ്മുടെ ശബ്ദം ഉയരേണ്ടത്...
പാർട്ടി ക്ലാസ്സുകളിൽ പ്രണയത്തിന്റെയും അവിഹിതങ്ങളുടെയും ഗുൽമോഹർ പൂക്കുന്നതും
ബ്രാഞ്ച്, ലോക്കൽ ,ഏരിയ കമ്മറ്റികളിൽ ഒക്കെയ്ക്കും തീവ്രതയേറുന്നതും
അനന്തരം ഗർഭപാത്രത്തിൽ മുളപൊട്ടുന്ന കമ്യുണിസവും
പാർട്ടിയുടെ പാരമ്പര്യം ആകാം...
പക്ഷെ അതൊന്നും...,,
അവിഹിതത്തിന്റെ ആ ഗുൽമോഹർ വിത്തുകളൊന്നും തന്നെ കലാലയങ്ങളിലേക്ക് പാകി കിളിർപ്പിക്കാൻ ശ്രമിക്കരുത്. പ്രതികരിക്കും, പ്രതിഷേധിക്കും., കരുത്തോടെ.
ഇത്തരം അവിഹിത ബന്ധങ്ങളുടെ സേവന കേന്ദ്രങ്ങളായി, പരസ്യമായി പ്രവർത്തിക്കുന്ന ഡിഫി സിപിഎം കമ്മറ്റിയുടെ നിലവിലുള്ള ചീഞ്ഞു നാറിയ ഉദാഹരണമാണ് കേരളത്തിലിന്ന് കത്തിയെരിഞ്ഞു ദുർഗന്ധം വമിക്കുന്ന , SFI നേതാവിന്റെയും സുഹൃത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടു വന്ന ഡിഫി മേഖലാ സെക്രട്ടറിയുടെയും അവിഹിത ബന്ധത്തിലുടലെടുത്ത കമ്യുണിസ്റ്റ് കുടുംബത്തിലെ ചോരക്കുഞ്ഞിന്റെ ദത്തുവിവാദം.
ഓരോ കുട്ടിയും സ്വന്തം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ്...
നാടിന്റെ നന്മയുടെ പ്രതീകമായാണ് അവർ ചിന്തിക്കേണ്ടതും വളരേണ്ടതും.....
കടമയും കർത്തവ്യവും നിറവേറ്റി ഉത്തരവാദിത്വവും വ്യക്തമായ കാഴ്ചപ്പാടും മനോഭാവവും ലക്ഷ്യബോധവുമുള്ള പൗരന്മാരായി അവർക്ക് വളരാൻ സാധിക്കണം...
അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് ആരാണ് എന്ന് നാം ചിന്തിക്കണം...
അതിനു പകരം ചപല കൗമാര തീഷ്ണതയിലേക്ക്
''ഫ്രീ സെക്‌സ് ഫ്രീ ഡ്രഗ്‌സ് ''എന്ന ആശയമല്ല കുത്തി നിറയ്‌ക്കേണ്ടത്...
ഏതൊരു അടിസ്ഥാന ബോധവും അന്യമായ ഇത്തരം മുദ്രാവാക്യങ്ങൾ ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല.
ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ,
കുട്ടികളുടെ ചിന്താ ശേഷി,
അവരുടെ മാനസിക നിലവാരങ്ങൾ ഒക്കെയും വ്യത്യസ്തമായിരിക്കും.
തീരെ കുട്ടിക്കാലത്തു അച്ഛനും അമ്മയും കളിക്കാം എന്നു പറഞ്ഞിരുന്ന നിഷ്‌കളങ്കതയ്ക്ക് __ മറ്റെന്തൊക്കെയോ പച്ചയായ അർത്ഥതലങ്ങൾ നേടിയെടുക്കാൻ വെമ്പുന്ന അനാരോഗ്യ പ്രവണതയാണിത്.
ഒന്നുകൂടി പൊളിച്ചെഴുതിയാൽ,
ഈ എസ് എഫ് ഐ ക്കാരുടെ കാമഭ്രാന്തിന് അകമ്പടി സേവിക്കാനോ പരിഹാരം കാണാനോ അല്ല മറ്റു കുട്ടികൾ അവിടേയ്‌ക്കെത്തുന്നത്....
250 രൂപയുടെ കിറ്റിലൂടെ ഒരു തലമുറയുടെ മസ്തിഷ്‌കം മരവിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ അനുയായികൾക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ.
ഉത്തരവാദിത്വപ്പെട്ടവരുടെ ഈ നിശബ്ദത കുട്ടി സഖാക്കൾക്ക് പ്രോത്സാഹനമാകുമ്പോൾ ഒരുപക്ഷേ കിറ്റിലൂടെ ഗർഭനിരോധന ഉറകൾ വിതരണം ചെയ്ത് ദത്തു വിവാദങ്ങൾ ചെറുക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്ന കാലവും വിദൂരമാകില്ല.
അവർ എങ്ങനെ ഉണ്ടായി എന്ന ലൈംഗിക പ്രക്രിയ അറിയാനാല്ല കുട്ടികൾ കലാലയത്തിലേയ്ക്ക് എത്തുന്നത്.
സഖാക്കളുടെ വ്യഭിചരിക്കപെടുന്ന കപട ദേശീയതയ്ക്ക് ആളെക്കൂട്ടാൻ
ഈ ബോർഡുകൾ കൊണ്ടു വയ്‌ക്കേണ്ടത് AKG സെന്ററിന്റെ മുന്നിലാകണം.
സാഹോദര്യത്തെയും മാതൃത്വത്തെയും തിരിച്ചറിയാനാകാത്ത വിധം അധഃപതിച്ചിരിക്കുന്നു ആയുധം കൈയിലേന്തിയ SFI എന്ന മൃഗീയ സംഘടന.
ചുംബന സമരത്തിലൂടെ ഉയർത്തെഴുനേറ്റ് ഗർഭ സമരത്തിലെത്തി നിൽക്കുന്ന പുരോഗമനം...!
ആരുണ്ട്... ആരൊക്കെയുണ്ട് ഈ സാമൂഹ്യ വിപത്തുകൾക്കെതിരെ സ്വന്തം ശബ്ദമൊന്നുയർത്താൻ...!
കട്ടെടുത്ത വരികൾക്കൊടുവിൽ സ്വന്തം പേരെഴുതിചേർത്തു പ്രശസ്തയായൊരു അദ്ധ്യാപിക ഈ കോളേജിലുണ്ട്... മാസാമാസം AKG സെന്ററിൽ നിന്നും ടിപ്പ് കിട്ടുന്ന അവർക്ക് ഇത്തരം വൈകൃതങ്ങൾക്കെതിരെ പ്രതികരിക്കാനാകില്ല......
ഇടതു കോർപറേറ്റ് നേതാക്കൾക്ക് മുന്നിൽ സ്വന്തം വ്യക്തിത്വവും അസ്തിത്വവും പണയപ്പെടുത്തി വെറും നക്കാപ്പിച്ചയും പ്രശസ്തി പത്രവും നേടിയെടുക്കുന്ന കോമാളിയായി
ആട് ജീവിതത്തിന്റെ പൊരുൾ തേടിയ ആ എഴുത്തുകാരനും മിണ്ടാനാകില്ല.
നെറികേടുകളും മൃഗതൃഷ്ണയും ഉപേക്ഷിച്ച്
''മനുഷ്യനാകണം മനസുമാറണം...''
എന്നെഴുതിയ കവിയുടെ ഈ വരികൾ പോലും ഇവിടെ പീഡനങ്ങളുടെയും അരുംകൊലകളുടെയും ചോരക്കറയുടെ ഗന്ധം പേറുന്ന നാവുകൾ നീട്ടിപ്പാടി നടന്നപ്പോൾ
''നിർത്തുക, നിങ്ങളല്ല, നിങ്ങളോടാണ് ഈ വരികൾ ''
എന്ന് ഗർജ്ജിക്കാനാകാതെ നാവിൽ കൂച്ചുവിലങ്ങിട്ട ആ പ്രിയ കവിയും
ഈ കൂറചെങ്കൊടിക്ക് മുന്നിൽ നിസ്സഹായനാണ്....
സ്ത്രീപക്ഷ വാദിയും സ്ത്രീ പുരുഷ സ്‌നേഹത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് വാചാലയായി , ആരാച്ചാരുടെ വികാരവിചാരങ്ങൾ പകർന്ന ആ അക്ഷര സ്‌നേഹിയും അബോധാവസ്ഥയിലാകും....
ഇല്ല ഇവരാരും വരില്ല...
പിണറായിയിലെ ഉയർന്നു നിൽക്കുന്ന പൊന്നാപുരം കോട്ടയുടെ പര്യമ്പറത്തെ എച്ചിൽ ഭക്ഷിക്കുന്ന കാക്കകൾക്കുപോലും ഇതിനേക്കാൾ സാമൂഹ്യബോധമുണ്ടാകും....
''വരു.. ഒന്ന് വ്യഭിച്ചരിച്ചു പോകാം ''
എന്ന ബോർഡ് സ്ഥാപിക്കാനുള്ള ചവിട്ടുപടിയാണ് കുട്ടി സഖാക്കൾക്കിത്...
ഉള്ളിലൂറിച്ചിരിച്ചു ആ വിളിയൊന്നു കേൾക്കാൻ കൊതിച്ചിരിക്കുന്ന
അധമ വർഗ്ഗമാകും
ഈ ഭരണകർത്താക്കളും
സാംസ്കാരിക നായകരും.
ഉപരിവിപ്ലവ അശ്ലീലസലാം സഖാക്കളേ.
പ്രിയാവിനോദ്