ഷൂട്ടങ്ങ് തിരക്കുകൾ കഴിഞ്ഞ് നീണ്ട ഇടവേളക്ക് ശേഷം ഒത്തുചേർന്നതിന്റെ സ്‌ന്തോഷം പങ്കുവെച്ച് താരജോഡികളായ നിക്കും പ്രിയങ്ക ചോപ്രയും.നിക്കിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീർഘനാളിന് ശേഷം തന്റെ പ്രിയപ്പെട്ടവനൊപ്പം ചേർന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്.പ്രിയങ്കയുടെ മാറിൽ തലചേർത്തിരിക്കുന്ന നിക്കാണ് ചിത്രത്തിൽ അവന്റെ വീട് എന്ന അടിക്കുറിപ്പാണ് പ്രണയ ചിത്രം താരം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരുടേയും സുഹൃത്തുക്കളും ആരാധകരുമെല്ലാം കമന്റുകൾ പോസ്റ്റ് ചെയ്തു.

 
 
 
View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra)

 

അതുകൂടാതെ ഇരുവരുടേയും കാലുകളുടെ ചിത്രവും താരം സ്റ്റാറ്റസാക്കിയിട്ടുണ്ട്.സിനിമ തിരക്കുകളുടെ ഭാഗമായി ഏറെ നാളായി ഭർത്താവ് നിക് ജൊനാസിന്റെ അടുത്തു നിന്ന് മാറി നിൽക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.പ്രിയങ്കയെ കാണാനായി ലണ്ടനിൽ എത്തിയിരിക്കുകയാണ് നിക്.'സിറ്റഡെൽ' എന്ന പുതിയ സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ലണ്ടനിൽ പോയത്. ലോസ് ആഞ്ചൽസിലായിരുന്നു നിക്.

വിവാഹശേഷം നിക്കുമായി നീണ്ടനാൾ വേർപിരിഞ്ഞു നിൽക്കുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ മാസം പ്രിയങ്കയുടെ പിറന്നാളിനും ഇരുവർക്കും ഒരുമിച്ചുകൂടാൻ സാധിച്ചില്ല. അകലെയിരുന്നിട്ടും നിക് പ്രിയങ്കയ്ക്കായ് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു.