തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 10, 17 തീയതികളിൽ രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടക്കുക.

ഏപ്രിൽ 10-ന് പരീക്ഷയുള്ളവർക്ക് മാർച്ച് 29 മുതലും ഏപ്രിൽ 17-ന് പരീക്ഷയുള്ളവർക്ക് ഏപ്രിൽ എട്ട് മുതലും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ.

പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങൾ ഹാൾടിക്കറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.