തിരുവനന്തപുരം: വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ് സി.കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) എന്നിങ്ങനെ 7 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്.

2021 ജൂൺ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ജൂൺ 15 ലെ പി.എസ്.സി. ബുള്ളറ്റിനിൽ ലഭ്യമാണ്.