ജമ്മു: ജമ്മു കാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. പുൽവാമയിലെ ഗുണ്ടിപോരയിലാണ് സംഭവം.

ഞായറാഴ്ച രാത്രിയിൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തവേ വെടിവയ്പുണ്ടാകുകയായിരുന്നു.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.