ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 45 കാരനായ പുഷ്‌കർ സിങ് ധാമി ഖാത്തിമ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. ഡെരാഡൂണിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗമാണ് ധാമിയെ തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് രാജിവെച്ചതിനെ തുടർന്നാണ് ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. രണ്ടാം തവണയാണ് ധാമി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

മുൻ സൈനികന്റെ മകനും സാധാരണ പാർട്ടി പ്രവർത്തകനുമായ തന്നെ സംസ്ഥാനത്തെ സേവിക്കാൻ തന്റെ പാർട്ടി നിയോഗിച്ചിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി കൂട്ടായി പ്രവർത്തിക്കും. ജനങ്ങളെ സേവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതായും നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുഷ്‌കർ സിങ് ധാമി പറഞ്ഞു

മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം രാജിവെച്ചതിനെ തുടർന്നാണ് ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. രണ്ടാം തവണയാണ് ധാമി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിൽ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ചുമതലയേൽക്കാൻ പോകുന്നത്.

അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുൻപാണ് തീരഥ് സിങ് അപ്രതീക്ഷിതമായി രാജിവെച്ചത്. ലോക്‌സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നേരിട്ട് എംഎൽഎ ആകണം എന്നാണ് ഭരണഘടന നിഷ്‌കർഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നടക്കുന്ന നേതൃമാറ്റം പാർട്ടിയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലാകും വരുന്ന തിരഞ്ഞെടുപ്പിനെ ബിജെപി നേരിടേണ്ടി വരിക.

നാലുമാസംമുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗ്രൂപ്പു വഴക്കുകളെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി മാർച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബിജെപി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്.