ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം ഏഴരമണിക്കൂറിൽ 893 കുത്തിവെപ്പ് എടുത്താണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പുഷ്പലത ശ്രദ്ധനേടിയത്. നേട്ടത്തിന് പിന്നാലെ നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജും രംഗത്തെത്തിയിരുന്നു.എന്നാൽ ഈ ശ്രദ്ധേയമായ സേവനത്തിന് പിന്നാലെ കടുത്ത വിമർശനമാണ് പുഷ്പലതയ്ക്ക് നേരിടേണ്ടി വന്നത്.ഇത്രയധികം കുത്തിവയ്പ് ഒരാൾ തന്നെ നൽകേണ്ടി വന്നത് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് മൂലമാണെന്നും ജോലി ഭാരം കൂട്ടാതെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യം ഉയർന്നു.

എന്നാലിപ്പോഴിത വിമർശനങ്ങളിൽ മറുപടിയപമായി എത്തിയിരിക്കുകയാണ് നഴ്‌സ് പുഷ്പലത.റെക്കോർഡിന് വേണ്ടിയല്ല ഇത്രയധികം ആളുകൾക്ക് വാക്‌സിൻ നൽകിയത്. വാക്‌സിനേഷൻ ശാസ്ത്രീയമായി തന്നെയാണ് നൽകിയത്. ആരോഗ്യ മേഖലയിൽ നിന്ന് തന്നെ ഉയർന്ന വിമർശനങ്ങൾ സങ്കടമുണ്ടാക്കി. വിമർശിക്കുന്നവർക്ക് ആശുപത്രിയിൽ എത്തി പരിശോധിക്കാമെന്നും പുഷ്പലത പറഞ്ഞു.ഉയർന്ന വിമർശനങ്ങളെ തള്ളിക്കളയുന്നതായും അവർ വ്യക്തമാക്കി.

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേർക്കാണ് വാക്‌സീൻ നൽകിയത്. വിമർശനങ്ങൾ ഉയർന്നതോടെ മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ഉൾപ്പെടെ പുഷ്പലതക്കും ആരോഗ്യ മന്ത്രി വീണ ജോർജിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.