കോഴിക്കോട്: ഒരേ സമയം നാല് സംവിധായകർ പ്രഖ്യപിച്ച സിനിമായിരുന്നു, മലബാർ കലാപവും അതിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രം. 1921ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ കഴിഞ്ഞ വർഷം കേരളത്തിലെ ചലച്ചിത്രലോകം ഏറെ ചർച്ചചെയ്തത് ഈ പ്രൊജക്റ്റിനെ കുറിച്ചായിരുന്നു. പൃഥ്വീരാജ് -ആഷിക്ക് അബു ടീമിന്റെ നേതൃത്വത്തിൽ 'വാരിയൻ കുന്നൻ' എന്ന സിനിമായണ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലും നാടകകൃത്ത് ഇബ്രാഹീം വെങ്ങരയുടെ നേതൃത്വത്തിലും മലബാർ കലാപം പ്രമേയമാക്കി മറ്റ് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതോടെ വൻ വിവാദവും ഉണ്ടായി.

നൂറുകണക്കിന് ഹിന്ദുക്കളെ ക്രൂരമായി കൊന്നൊടുക്കാന നേതൃത്വം കൊടുത്ത വാരിയൻ കുന്നനെ പ്രകീർത്തിക്കുന്നത് ചരിത്ര വിരുദ്ധമാണെന്ന് വിമർശനം ഉണ്ടായി. സോഷ്യൽ മീഡിയിൽ വാരിയൻ കുന്നൻ സ്ഥാപിച്ചത് ഇസ്ലാമിക രാജ്യമാണെന്നും, മതേതരത്വത്തെക്കുറിച്ച അദ്ദേഹത്തിന് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്നും വിമർശനം ഉയർന്നു. വാരിയൻ കുന്നൻ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ റമീസ് മുഹമ്മിദ് നേരത്തെ ചില മതമൗലികവാദ സംഘടകളെ ന്യായീരിച്ച് പോസ്റ്റിട്ടതുമെല്ലാം വൻ വിവാദമായി.

ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ ആഷിക്ക് അബുവും പൃഥിരാജും ചിത്രത്തിൽനിന്ന് പിന്മ്മാറി. പി ടി കുഞ്ഞുമുഹമ്മിന്റെയും, ഇബ്രാഹിം വെങ്ങരയുടെയും ചിത്രത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നാൽ ഇപ്പോൾ ഈ ആശയപരമായി ഇവർക്ക് നേർ വിപരീതമായ ധാരയിൽ നിൽക്കുന്ന രാമസിംഹൻ എന്ന അലി അക്‌ബർ എടുക്കുന്ന '1921 പുഴ മുതൽ പുഴവരെ' എന്ന ചിത്രം പുർത്തിയായി തീയേറ്റുകളിലേക്ക് എത്തുകയാണ്.

ജനകീയ ഫണ്ടിങ്ങിൽ പുർത്തിയായ സിനിമ

വാരിയൻ കുന്നനെയും മലബാർ കലാപകാരികളെയും വെള്ളപൂശാൻ ശ്രമം നടക്കുന്നെന്നും അതിനാൽ ചരിത്രത്തിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരും എന്നും പറഞ്ഞാണ് അലിഅക്‌ബർ രംഗത്ത് എത്തിയത്. ഇസ്ലാം വിട്ട് ഹിന്ദുമതത്തിലേക്ക് മാറിയ രാമസിംഹൻ എന്ന പേര് സ്വീകരിച്ച അലിഅക്‌ബർ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്, ചിത്രത്തിനുള്ള പണം നേടിയെടുത്തത്. സംഘപരിവാർ അനുഭാവികളാണ് ചിത്രത്തിന് വേണ്ടി പണം മുടങ്ങിയത്. '1921 പുഴ മുതൽ പുഴ വരെ' എന്നാണ് ചിത്രത്തിന്റെ മുഴവൻ പേര്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നു. സെൻസർ ബൊർഡിന്റെ തീരുമാനത്തിൽ ചില സീനുകൾ കട്ട് ചെയ്തു. എന്നും ചരിത്രത്തിലെ ലഹള ചിത്രീകരിക്കുമ്പോൾ അതിൽ സംഘർഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്നതിനാലാണ് എ സർട്ടിഫിക്കറ്റ് കിട്ടിയത് എന്നും രാമസിംഹൻ പ്രതികരിച്ചു.

കേരളത്തിലെ സെൻസർ ബോർഡ് ചിത്രം കണ്ടതിനു ശേഷം മുംബൈയിലെ ഹയർ കമ്മറ്റിക്ക് വിട്ടു. ചില സീനുകൾ കട്ട് ചെയ്താണ് എ സർട്ടിഫിക്കറ്റ് കിട്ടിയത്. പക്ഷെ കേരള സെൻസർ ബോർഡിനു തൃപ്തി ആകാത്ത കാരണം അവർ വീണ്ടും ചിത്രം ഹയർ അഥോറിറ്റിയുടെ മുന്നിലേക്ക് വിട്ടു. മുൻപ് വരുത്തിയ മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ ബോംബെ സെൻസർ ബോർഡ് വീണ്ടും അനുമതി നൽകിയിയിട്ടുണ്ട്. ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവ ഒന്നും കാണിക്കുന്നില്ലെന്നും രാമസിംഹൻ പറഞ്ഞു.ഹിന്ദു മതത്തിലേക്ക് പരിവർത്തനം നടത്തിയതിന് ശേഷം സ്വീകരിച്ച രാമസിംഹൻ എന്ന പേരാണ് സംവിധായകന്റെ സ്ഥാനത്തുകൊടുത്തിരിക്കുന്നത്. എന്നാൽ നിർമ്മാതാവ് അലി അക്‌ബർ എന്നുതന്നെയാണ്

അതിനിടെ സെൻസർ ബോർഡിന്റെ ഇടപെടൽ സിനിമയെ തകർക്കുമെന്ന ആശങ്കയുണ്ട്. നേരത്തെ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസും രംഗത്ത് എത്തിയിരുന്നു. കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചുവെന്നും രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചുവെന്നും ടി.ജി മോഹൻദാസ് നേരത്തെകുറിച്ചിരുന്നു.രംഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാൽ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല മറിച്ച് ഒഎൻവി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചിരുന്നു.