കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിലെത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി ശ്രീനിജന്റെ പേരിൽ 10.59 കോടി രൂപയുടെ ആസ്തി. ശ്രീനിജന്റെ ഭാര്യയുടെ പേരിൽ 4.07 കോടി രൂപയുടെ ആസ്തിയുണ്ട്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവകകളെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.

ശ്രീനിജന്റെയും ഭാര്യയുടെയും കയ്യിൽ 25000 രൂപ വീതമുണ്ട്. ശ്രീനിജന്റെ പേരിൽ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്.

ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 84.99 ലക്ഷം രൂപയുടെയും മക്കളുടെ പേരിൽ 31.60 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ശ്രീനിജന്റെ കയ്യിൽ 600 ഗ്രാം സ്വർണ്ണവും ഭാര്യയുടെ പക്കൽ 800 ഗ്രാം സ്വർണ്ണവും മക്കൾക്ക് 400 ഗ്രാം സ്വർണ്ണവുമുണ്ട്. 167 ആർ കാർഷിക ഭൂമിയും 3.29 ആർ കാർഷികേതര ഭൂമിയുമാണ് ശ്രീനിജന്റെ പേരിലുള്ളത്. 2500 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടും 1600 ചതുരശ്രയടിയുള്ള വാണിജ്യ കെട്ടിടവുമുണ്ട്.