ദോഹ: ഖത്തറിൽ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു. സർവീസ് ഓഫീസസ് സെക്ഷൻ മേധാവി ലെഫ്. കേണൽ ഡോ. സാദ് അൽ ഉവൈദ അൽ അഹ്ബബിയാണ് സന്ദർശക വിസയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരനോ സഹോദരിയോ പോലുള്ള ബന്ധുക്കൾക്ക് എന്നിവർക്കായി സന്ദർശ വിസയ്ക്ക് മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവർക്കുള്ള സന്ദർശക വിസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 5000 റിയാൽ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവർക്ക് വേണ്ടിയാണെങ്കിൽ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.

ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവർക്ക് അപേക്ഷ നൽകുമ്പോൾ വിസ ആപ്ലിക്കേഷൻ ഫോമിന് പുറമെ തൊഴിലുടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ ലെറ്റർ, കമ്പനി കാർഡിന്റെ പകർപ്പ്, സന്ദർശകരുടെ പാസ്‌പോർട്ടിന്റെ പകർപ്പ്, അപേക്ഷകന്റെ ഐ.ഡിയുടെ പകർപ്പ്, ഹെൽത്ത് ഇൻഷുറൻസ്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ബന്ധം തെളിയിക്കുന്നതിനുഴള്ള രേഖ (ഭാര്യയ്ക്ക് വിവാഹ സർട്ടിഫിക്കറ്റും മക്കൾക്ക് ജനന സർട്ടിഫിക്കറ്റും, തൊഴിൽ വകുപ്പ് സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ എന്നിവയാണ് നൽകേണ്ടത്.