ന്യൂസിലന്റ് ഓസ്‌ട്രേലിയ യാത്രാ തടസ്സം ഉടൻ നീങ്ങുമെന്ന് ന്യൂസിലന്റ് സർക്കാർ അറിയിച്ചു. ഈ മാസം 19 മുതൽ ക്വാറന്റെയൻ ഇല്ലാതെ രണ്ട് രാജ്യങ്ങൾക്കിടയിലും യാത്ര ചെയ്യാം. ഏറെ നാളായി യാത്രക്കാർ ഈ ആവശ്യത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കോവിഡ് കേസുകൾ കുറഞ്ഞതാണ് യാത്രാ തടസ്സം നീക്കാൻ കാരണം.

എയർന്യൂസിലന്റിന്റെ വരുന്ന ആഴ്‌ച്ചത്തെ ഷെഡ്യൂളിൽ സർവ്വീസ് ഇരുരാജ്യങ്ങൾക്കിടിയിലും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഓക്ക്‌ലാൻഡിനും പെർത്തിനും ഇടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകളും ഏപ്രിൽ 19 ന് മുതൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.വെല്ലിങ്ടൺ, ക്രൈസ്റ്റ്ചർച്ച് എന്നിവിടങ്ങളിൽ നിന്ന് സിഡ്‌നിയിലേക്കും ക്വീൻസ്റ്റൺ സിഡ്‌നിയിലേക്കും ഏപ്രിൽ 20 ന് സർവ്വീസ് പുനരാരംഭിക്കും

ഓസ്ട്രേലിയയും ന്യൂസിലൻഡും പരസ്പരം യാത്രാ ലക്ഷ്യസ്ഥാനങ്ങൾ ആയതിനാലും 2019 ൽ ഓരോ രാജ്യത്തും ഏകദേശം 2.6 ദശലക്ഷം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതിനാലും 19 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ബുക്കിങ് തിരക്കുകൾ ഉണ്ടാകുമെന്നാണ് വിമാനകമ്പനികളുടെ വിലയിരുത്തൽ.