വാക്‌സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തിയായവർക്ക് ഇളവുകളുമായി സ്വിറ്റ്‌സർലന്റും. വാക്‌സിനേഷൻ പൂർത്തിയായവരെ ക്വാറന്റെയ്ൻ നടപടികളിൽ നിന്ന് ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. വാക്‌സിനേഷന്റെ രണ്ട് ഡോസുകളും ലഭിച്ച ആളുകൾക്ക് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷവും ക്വാറന്റെയിനിൽ തുടരണ്ടായെന്ന് ഫെഡറൽ കമ്മീഷൻ ഫോർ വാക്‌സിനേഷൻ ഇഷ്യുസ് പ്രസിഡന്റ് ക്രിസ്റ്റോഫ് ബെർഗർ പറഞ്ഞു.

ഇതുവരെ വൈറസ് ബാധിച്ച ഏതൊരാളും 10 ദിവസത്തേക്ക് ക്വാറന്റെയിനിൽ കഴിയണം. എന്നാൽകോവിഡ് പരിശോധന നെഗറ്റീവ് ആയാൽ കാലയളവ് ഏഴു ദിവസമായി ചുരുക്കാം. ഉയർന്ന അപകടസാധ്യതയുള്ള' പ്രദേശങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ക്വാറന്റെയിന് ബാധകമാക്കിയിട്ടില്ലെന്നും ഇത് പിന്നീടുള്ള തീയതിയിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ സ്വിറ്റ്‌സർലൻഡിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും - മോഡേണ, ഫൈസർ / ബയോടെക് - എംആർഎൻഎ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വാക്‌സിനേഷൻ എടുത്തുട്ടുള്ളവർക്കാണ് ഇളവ് ലഭിക്കുക. മാത്രമല്ല രണ്ടാമത്തെ പ്രതിരോധ കുത്തിവയ്‌പ്പിന് ശേഷം പതിനാല് ദിവസം കഴിഞ്ഞിരിക്കണമെന്നും നിർബന്ധമുണ്ട്. എന്നാൽ മാത്രമേ ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സാധാരണയായി രണ്ടാഴ്ചയെടുക്കും.

തൽക്കാലം, പുതിയ നിയന്ത്രണം ഒരു രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് സ്വിറ്റ്‌സർലൻഡിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോഴും ക്വാറന്റെയ്ൻ ഇരിക്കണം.