കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ പഠന വിംഗായ വെളിച്ചം ടീം സംഘടിപ്പിച്ച 'അന്നൂർ' ഇന്റർനാഷണൽ ഓൺലൈൻ ഖുർആൻ മെഗാ ക്വിസ്സ് മത്സരത്തിൽ ഡോ. ഖദീജ ഹസ്സൻ (കൊച്ചി ഫാത്തിമ്മ ക്ലിനിക്ക്), പി.ഐ അബ്ദുൽ ജലീൽ (നിലന്പൂർ), ഏ.വി ഹാജറ (വേങ്ങര) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സൂറ. ഗാഫിർ, സ്വാദ്, സ്വാഫ്ഫാത്ത് എന്നീ പാഠ ഭാഗങ്ങളെ അവലംബിച്ച് കഴിഞ്ഞ സെപ്തബറിലാണ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാന വിതരണം വൈകാതെ നടത്തും.

സൂറ. ഫുസ്സിലത്തിനെ അവലംബിച്ചുള്ള അടുത്ത മത്സരം നവംബർ 15 മുതൽ തുടങ്ങുമെന്ന് വെളിച്ചം ടീം ഭാരവാഹികളായ അബ്ദുന്നാസർ മുട്ടിൽ, കെ.സി സഅദ് പുളിക്കൽ എന്നിവർ അറിയിച്ചു.