പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പേപ്പട്ടി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരിൽ വച്ചാണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്ക് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണനടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തകരെ പേപ്പട്ടി ഓടിച്ചു.