കൽപ്പറ്റ: കേരളത്തിലെ സിപിഎം ഭരണത്തിന് മോദിയുടെ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കൽപ്പറ്റയിൽ യുഡിഎഫ് കൺവെൺഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബിഐയും ഇഡിയും കേരള സർക്കാരിനെ തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ കാര്യം ഒളിച്ചുവെച്ചിട്ടുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും രാജ്യത്തെ കർഷകർ മനസ്സിലാക്കിയിട്ടില്ല. ആപത്ത് മനസ്സിലാക്കിയാൽ രാജ്യം മുഴുവൻ പ്രക്ഷോഭം ഉയർന്നു വരും. രണ്ടോ മൂന്നോ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി കർഷകരെ കൊള്ളയടിക്കാൻ സഹായം ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബത്തേരി യുഡിഎഫ് കൺവെൺഷനും രാഹുൽ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആദ്യ ദിനത്തിലെ പരിപാടിയായിരുന്നു വണ്ടൂരിലേത്. വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംസാരിച്ചു.