ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​.പി ക​ണ്ണൂ​രി​ലെ​ത്തി. എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം.​പി​യു​ടെ അമ്മയുടെ മരണത്തിൽ​ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കാനാണ്​ അദ്ദേഹം കണ്ണൂരിലെത്തിയത്​. രാവിലെ പതിനൊന്നിന് പയ്യന്നൂർ കണ്ടോന്താറിലെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു. കെ.സുധാകരൻ എംപി, കെ.എസ്.ശബരീനാഥൻ എംഎൽഎ, പി.സി.വിഷ്ണുനാഥ് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ 10ന്​ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിയ രാഹുൽ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി അ​ൽപനേരം വി​ശ്ര​മി​ച്ച​ശേ​ഷം കാർ മാർഗമാണ് കെ.സി. വേണുഗോപാലി​ന്റെ പയ്യന്നൂർ കണ്ടോന്താറിലെ വീട്ടിലെത്തിയത്. ഒരു മണിയോടെ അ​ദ്ദേഹം തിരിച്ചുപോയി.