അജാനൂർ: ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ഡിജിറ്റൽ ഇന്ത്യയുടെ പിതാവും ഇന്ത്യാ രാജ്യത്തിന് പുതിയൊരു ദിശാബോധം നൽകിയ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനത്തിൽ അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

കാട്ടുകുളങ്ങര ഇന്ദിരാഭവനിൽ നടത്തിയ അനുസമരണ പരിപാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശൻ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. ജനശക്തി മണ്ഡലം ചെയർമാൻ സുനീഷ് പുതിയകണ്ടം, ജനശക്തി കോഡിനേറ്റർ സ്വാതി സുമേഷ്, അനൂപ് മാവുങ്കാൽ, മനീഷ കരുണൻ, അഖില പി.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സുമേഷ് പി.കെ സ്വാഗതവും വിഷ്ണു ശ്രീധരൻ നന്ദിയും പറഞ്ഞു.