ന്യൂഡൽഹി:സമരം ചെയ്യുന്ന കർഷകരെ നക്സലുകൾ എന്നാ ഖാലിസ്ഥാൻ ഭീകരർ എന്നോ ആരും വിളിച്ചിട്ടില്ലെന്നും കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കർഷകരെ സർക്കാർ ഏറ്റവും അധികം ബഹുമാനിക്കുന്നു. അവർ നമ്മുടെ അന്നദാതാക്കളാണ്. കർഷകരെ ബാഹ്യ ശക്തികൾ തെറ്റിദ്ധ രിപ്പിക്കാൻ ശ്രമിക്കുകയാണ്. കർഷകർ യെസ് ഓർ നോ ഉത്തരങ്ങൾക്ക് പകരം, സർക്കാരുമായി വിഷയാധിഷ്ഠിതമായ ചർച്ചയ്ക്ക് തയ്യാറാകണം. ഒരു തീരുമാനം കണ്ടെത്താനാവുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.കർഷകസമരവുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങളെ പ്രതിരോധമന്ത്രി വിമർശിച്ചു. കർഷകസമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിഖ് സഹോദരന്മാർ രാജ്യത്തെ സംസ്‌കാരം സംരക്ഷിക്കുന്നവരാണ്. അവരുടെ ആത്മാർത്ഥതയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വാഭാവിക മതപരിവർത്തനവും നിർബന്ധിത മതപരിവർത്തനവും രണ്ടാണ്.അതുകൊണ്ട് തന്നെ വിവാഹത്തിനായുള്ള മതപരിവർത്തനം വ്യക്തിപരമായി അംഗീകരിക്കാനാവില്ല. കൂട്ട മതപരിവർത്തനം അവസാനിപ്പിക്കേണ്ടതാണ്. നിർബന്ധിതമായി മതപരിവർത്തനം നടത്തുന്ന കേസുകൾ നിരവധിയാണ്.ഇതുസംബന്ധിച്ച എല്ലാ കാര്യങ്ങളും സർക്കാരുകൾ പരിഗണിക്കേ ണ്ടതാണെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.

എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. രാജ്യത്തെ പ്രതിരോധസേനകൾക്കായി കേന്ദ്രസർക്കാർ പരമാവധി സൗകര്യങ്ങളാണ് നൽകുന്നത്.അതേസമയം ചൈനയുമായുള്ള ചർച്ചകൾ വിജയിച്ചിട്ടില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു. അതിർത്തിയിൽ അതേ സ്ഥിതി നിലനിൽക്കുകയാണ്. ഇന്ത്യയും ചൈനയും അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി. പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരുകയാണ്.അതിർത്തിയിലെ കടന്നുകയറ്റ ശ്രമങ്ങൾ എന്തു വില കൊടുത്തും പ്രതിരോധിക്കും. സൈനിക തലത്തിലുള്ള അടുത്ത ഘട്ട ചർച്ച ഏതുസമയത്തും ആരംഭിച്ചേ ക്കാം. ചർച്ചകളിൽ പോസിറ്റീവ് ആയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ഭൂമി കയ്യടക്കാനുള്ള ഏതു നീക്കവും തടയും. അതിനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.