തിരുവനന്തപുരം: കേരളമടക്കം 6 സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാ എം പിമാരുടെ തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന എം പിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളം 3 , അസം2, ഹിമാചൽ പ്രദേശ് 1, നാഗാലാന്റ് 1, ത്രിപുര1, പഞ്ചാബ് 5 എന്നിങ്ങനെ ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്. കേരളത്തിൽ നിന്ന് എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം 16ന് വരും. 21ന് നാമനിർദ്ദേശ പത്രിക നൽകാം, 24ന് പിൻവലിക്കാം. തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ 31ന് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.