ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാനും കോവിഡ് പരിശോധന നടത്താനും രമേശ് പൊക്രിയാൽ അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ രണ്ടുലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികൾ. ഇന്ന് മൂന്നുലക്ഷത്തിന് അടുത്ത് രോഗികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.