കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒൻപത് ദിവസം അവധി ലഭിക്കും. കഴിഞ്ഞ ദിവസമാണ് സിവിൽ സർവീസ് കമ്മീഷൻ രാജ്യത്തെ ഔദ്യോഗിക അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ്‌ ഒന്ന് ഞായറാഴ്ച മുതൽ മെയ്‌ അഞ്ച് വ്യാഴാഴ്ച വരെയാണ് അവധി ലഭിക്കുക.

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ അവധി ദിനങ്ങൾ ഒൻപത് ആയി മാറും. രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അവധിക്ക് ശേഷം മെയ്‌ എട്ട് ഞായറാഴ്ച പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ഫലത്തിൽ ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മെയ്‌ ഏഴ് ശനി വരെ പൊതുമേഖലയ്ക്ക് അവധി ലഭിക്കും.