കൊച്ചി: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞു നടി രഞ്ജിനി. രജനിയുടെ രാഷ്ട്രീയ പ്രവേശനം ഒട്ടും ആശാവഹമല്ലെന്നാണ് രഞ്ജിനി പറയുന്നത്.

വ്യക്തിജീവിതത്തിൽ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനിൽ സൂപ്പർ സ്റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ചോദിച്ചു.

ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങൾ വെറും കോമഡിയായി . തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഒരാൾ രാഷ്ടീയത്തിൽ വരുന്നത് ബുദ്ധിമുട്ടാണ്.' ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു.

'സിനിമയിൽ കാണുന്ന രാഷ്ട്രീയമല്ല യഥാർത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. വെള്ളിത്തിരക്ക് അപ്പുറം വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എം.ജി.ആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്.' രഞ്ജിനി പറഞ്ഞു.