തിരുവനന്തപുരം: റാപ്പർ വേടനെതിരായ മീടു ആരാപണത്തിന്റെ പശ്ചാത്തലത്തിൽ ദ റൈറ്റിങ് കമ്പനിയുടെ ബാനറിൽ മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടർ' നിർത്തിവെച്ചു.

വിഷയത്തിൽ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെക്കുകയാണെന്നാണ് ദ റൈറ്റിങ് കമ്പനി അറിയിച്ചത്. മ്യൂസിക് വീഡിയോ നിർത്തിവയ്ക്കുന്ന വിവരം മുഹ്സിൻ പരാരി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്.

വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണ്. അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പെരാരി പറഞ്ഞു. 'വോയിസ് ഓഫ് വോയ്സ്ലെസ്' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ മലയാളത്തിലെ റാപ്പറാണ് വേടൻ.
വേടന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ 'വാ' എന്ന ഗാനവും വൻ ഹിറ്റായി മാറിയിരുന്നു. 'വിമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫേസ്‌ബുക്ക് പേജിൽ അടക്കം വേടനെതിരെ നിരവധി സ്ത്രീകൾ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പലായവസരത്തിലും തങ്ങളോട് അങ്ങേയറ്റം മോശമായാണ് വേടൻ പെരുമാറിയതെന്നാണ് ആരോപണം.

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ നേറ്റീവ് ബാപ്പയ്ക്കും ഫ്യൂണറൽ ഓഫ് എ നേറ്റീവ് സണിനും ശേഷം മുഹ്‌സിൻ പരാരിയും സംഘവുമൊരുക്കുന്ന മ്യൂസിക് വീഡിയോയായിരുന്നു' ഫ്രം എ നേറ്റീവ് ഡോട്ടർ'. ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്യുന്ന നേറ്റീവ് ഡോട്ടറിൽ ചിന്മയി, അറിവ്, ഹാരിസ് സലിം തുടങ്ങിയവർക്കൊപ്പം വേടനും സംഗീത ആൽബത്തിൽ ഉണ്ടായിരുന്നു

 
 
 
View this post on Instagram

A post shared by Mu_Ri (@parari_muhsin)