ന്യൂഡൽഹി: പതിനൊന്ന് മാസങ്ങൾക്ക് ശേഷം രാഷ്ട്രപതി ഭവൻ സന്ദർശകർക്കായി തുറക്കുന്നു. ശനിയാഴ്ച മുതലാണ് രാഷ്ട്രപതി ഭവൻ സന്ദർശകർക്കായി തുറക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 13നാണ് രാഷ്ട്രപതി ഭവനിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ സന്ദർശകർക്ക് പ്രവേശനാനുമതി ലഭിക്കുള്ളു.

https://presidentofindia.nic.in,https://rashtrapatisachivalaya.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സന്ദർശകർ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം.