മുംബൈ: മഴയത്ത്, തന്റെ കുടക്കീഴിയിൽ ഒരു തെരുവുനായ്ക്ക് ഇടം നൽകിയ താജ് ഹോട്ടൽ ജീവനക്കാരനെ അഭിനന്ദിച്ച് രത്തൻ ടാറ്റ. നായയ്ക്കും കുടക്കീഴിൽ ഇടംനൽകിയ ജീവനക്കാരന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ടാറ്റ പങ്കുവെച്ചു.

അതിശക്തമായ മഴ പെയ്യുമ്പോഴും നിരവധി തെരുവുമൃഗങ്ങളിലൊന്നുമായി തന്റെ കുട പങ്കുവെക്കാൻ മാത്രം കനിവുള്ളയാളാണ് ഈ താജ് ജീവനക്കാരൻ. മുംബൈയുടെ തിരക്കിൽനിന്നുള്ള ഹൃദയം നിറയ്ക്കുന്ന കാഴ്ച- ടാറ്റ കുറിപ്പിൽ പറയുന്നു. താജ്മഹാൽ പാലസിലെ കോഫിഷോപ്പിന് പുറത്തുനിന്നുള്ളതാണ് ചിത്രം. ജീവനക്കാരന്റെ കാലിനോടു ചേർന്ന് നായ ഇരിക്കുന്നതും കാണാം.